ഫഹദ് ഫാസില്‍- കല്യാണി പ്രിയദര്‍ശന്‍ കൂട്ടുകെട്ട് ഒന്നിച്ച അല്‍ത്താഫ് സലിം ചിത്രം ‘ഓടും കുതിര ചാടും കുതിര’ ഒടിടിയിലേക്ക്. സെപ്റ്റംബര്‍ 26-ന് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാവും.’ഞണ്ടുകളുടെ നാട്ടിലൊരിടവേള’ യ്ക്കുശേഷം അല്‍ത്താഫ് സലിം സംവിധാനംചെയ്ത ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. ഓണം റിലീസായി ഓഗസ്റ്റ് 29-ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം പ്രതീക്ഷിച്ച പ്രതികരണം നേടിയിരുന്നില്ല. ഫഹദിനും കല്യാണിക്കും പുറമേ, ലാല്‍, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, ലക്ഷ്മി ഗോപാലസ്വാമി, രേവതി പിള്ള, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തി.ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിന്റോ ജോര്‍ജ് ആണ്. നിധിന്‍രാജ് ആരോള്‍ എഡിറ്റിങ്ങും ജസ്റ്റിന്‍ വര്‍ഗീസ് സംഗീത സംവിധാനവും നിര്‍വഹിച്ചു.










