എടപ്പാള്‍:വട്ടംകുളം കുറ്റിപ്പാല മുനവിറുൽ ഇസ്ലാം ഹയർ സെക്കന്ററി മദ്രസ്സയിൽ അഞ്ചാം ക്ലാസ്സ് വരെ ഉള്ള വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ ക്ലാസ്സ് പ്രവർത്തനം ആരംഭിച്ചു.സാങ്കേതിക വിദ്യയുടെ സഹായത്തോടെ,മദ്രസ്സ പഠന രംഗത്ത് പുത്തൻ ഉണർവ് ഉണ്ടാക്കാനും കുട്ടികൾക്ക് എളുപ്പത്തിൽ ഗ്രഹിക്കാനും സമസ്ത നടപ്പിലാക്കുന്ന ‘ഇ ലെണിങ് ‘പരിപാടികളിലൂടെ മദ്രസ പഠന നിലവാരം പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിനാണ് കുറ്റിപ്പാല മദ്രസ്സ കമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാവരുടെയും സഹായ സഹകരണത്താൽ ഡിജിറ്റൽ സ്മാർട്ട് ക്ലാസ്സ് റൂം ഒരുക്കിയത്.ക്ലാസ്സ് റൂം ഉദ്ഘാടനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മുഫതിസ് ഹംസ ഫൈസി നിർവഹിച്ചു.മദ്രസ്സ പ്രസിഡന്റ് പി. വി. സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിഎം സുല്‍ത്താന്‍ സ്വാഗതം പറഞ്ഞു.പ്രധാന അധ്യാപകൻ അബ്ദുൽ റഹ്മാൻ ഫൈസി, ഉമ്മർ വി.പി,മുസ്തഫ പാടഞ്ചേരി, ജൂബിഷ് എം.കെ, ഹംസ എം.കെ മഹല്ല് സെക്രട്ടറി പി. മുഹമ്മദ് ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.







