• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാകിസ്താനെ പഞ്ഞിക്കിട്ട് അഭിഷേക്; ത്രില്ലർ പോരിൽ‌ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ckmnews by ckmnews
September 22, 2025
in UPDATES
A A
പാകിസ്താനെ പഞ്ഞിക്കിട്ട് അഭിഷേക്; ത്രില്ലർ പോരിൽ‌ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
0
SHARES
154
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെ തകർത്ത് ഇന്ത്യ. പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി നിൽക്കെ മറികടന്നു. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 174 റൺസ് നേടി. മികച്ച തുടക്കം നൽകിയ അഭിഷേക് ശർമയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. പാക് ബൗളർമാരെ തലങ്ങും വിലങ്ങും തല്ലിയായിരുന്നു ഇന്ത്യയുടെ മറുപടി ബാറ്റിങ്. പാകിസ്താനായി ഹാരിസ് റൗഫ് രണ്ടും അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ് എന്നിവർ ഓരോ വിക്കറ്റും വീതം നേടി.

24 പന്തിലാണ് നേട്ടം അഭിഷേക് അർദ്ധസെഞ്ചുറി പൂർത്തിയാക്കിയത്. തുടക്കം മുതൽ മികച്ച പ്രകനമായിരുന്നു ഇന്ത്യൻ ഓപ്പണർമാർ പുറത്തെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ പന്തിൽ തന്നെ സികസ്ടിച്ചാണ് തുടങ്ങിയത്. ഷഹീൻ അഫ്രീദിയെ അഭിഷേക് ശർമയാണ് അതിർത്തി കടത്തിയത്. 74 റൺസ് നേടിയാണ് അഭിഷേക് ക്രീസിൽ നിന്ന് മടങ്ങിയത്. 39 പന്തിൽ നിന്ന് ആറ് ഫോറും അഞ്ച് സിക്സറും അടങ്ങുന്നായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ടീം സ്‌കോർ 105ൽ നിൽക്കുമ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 47 റൺസ് എടുത്ത ശുഭ്മാൻ ഗില്ലാണ് മടങ്ങിയത്. ഫഹീം അഷ്‌റഫാണ് ​ഗില്ലിനെ മടക്കിയത്. പിന്നാലെയെത്തിയ നായകൻ സൂര്യകുമാർ യാദവ് റൺസൊന്നും നേടാനാകാതെ മടങ്ങി. പിന്നാലെ എത്തിയ സഞ്ജു 13 റൺസ് എടുത്ത് മടങ്ങി. ക്രീസിൽ നിലയുറപ്പിച്ച തിലക് വർമയും ഹാർദിക് പാണ്ഡ്യയും ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. സാഹിബ്‌സാദ ഫർഹാന്റെ അർധസെഞ്ചുറിയാണ് പാക് ടീമിന് കരുത്തായത്. 58 റൺസാണ് താരം നേടിയത്. 45 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതാണ് ഫർഹാന്റെ ഇന്നിങ്സ്. ഇന്ത്യയ്ക്കായി ശിവം ദൂബെ രണ്ട് വിക്കറ്റും കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Related Posts

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി
UPDATES

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

October 18, 2026
35
ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

October 18, 2026
14
നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു
UPDATES

നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു

October 18, 2026
94
പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം
UPDATES

പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

October 18, 2026
71
മകളെ ലൈംഗികാതിക്രമത്തിനിരയാക്കി; രണ്ടാം ഭർത്താവിനെ കൊന്ന് എളമക്കരയിലെ റെയിൽവേട്രാക്കിൽ തള്ളി യുവതി: അറസ്റ്റ്
UPDATES

മകളെ ലൈംഗികാതിക്രമത്തിനിരയാക്കി; രണ്ടാം ഭർത്താവിനെ കൊന്ന് എളമക്കരയിലെ റെയിൽവേട്രാക്കിൽ തള്ളി യുവതി: അറസ്റ്റ്

October 18, 2026
116
വട്ടംകുളം കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തില്‍നവരാത്രി ആഘോഷത്തിന് തുടക്കമായി
UPDATES

വട്ടംകുളം കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തില്‍നവരാത്രി ആഘോഷത്തിന് തുടക്കമായി

October 18, 2026
13
Next Post
മുൻ മാനേജറെ മർദിച്ചെന്ന കേസ്; നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി

മുൻ മാനേജറെ മർദിച്ചെന്ന കേസ്; നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി

Recent News

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

October 18, 2026
35
ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

October 18, 2026
14
നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു

നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു

October 18, 2026
94
പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

October 18, 2026
71
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025