ചങ്ങരംകുളം:ചിയ്യാനൂര്‍ തന്‍വീറുല്‍ അനാം മദ്രസ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന അഖില കേരള ദഫ് മത്സരം നാളെ വൈകിയിട്ട് ചിയ്യാനൂര്‍ പഴയ മദ്രസക്ക് സമീപത്ത് നടക്കും.ചൊവ്വാഴ്ച വൈകിയിട്ട് 7 മണിക്ക് ആരംഭിക്കുന്ന മത്സര പരിപാടിയില്‍ സംസ്ഥാനത്തെ മികച്ച പത്തോളം ദഫ് ടീമുകള്‍ പങ്കെടുക്കും.10000 രൂപയും ട്രോഫിയും സമ്മാനിക്കും,മദ്ഹ് ഗാന മത്സരവും ഖിറാഅത്ത് മത്സരവും ഉണ്ടാവും







