‘
പൊന്നാനി താലൂക്കിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ വന്നേരിനാട് പ്രസ്സ് ഫോറം
കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖല ഉൾപ്പെടുത്തി ക്രിസ്തുമസ് -പുതുവത്സരത്തിനോടാനുബന്ധിച്ചു സപ്ലിമെന്റ് പുറത്തിറക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പൊതുജനങ്ങൾക്ക് സപ്ലിമെന്റിന് പേര് നിർദേശിക്കാൻ അവസരം ഉണ്ടെന്നും 2025 ഒക്ടോബർ 05 വരെ തപാൽ, ഇ-മെയിൽ, വാട്സാപ്പ് വഴി പേര് നിർദേശിക്കാന്‍ അവസരം ഉണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.സുപ്ലിമെന്റിനായി തിരഞ്ഞെടുത്ത പേരു നിർദേശിച്ച ഒരാൾക്ക് സപ്ലിമെന്റ് പ്രകാശന ചടങ്ങിൽ ഉപഹാരം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് രമേശ് അമ്പാരത്ത്, ജനറൽ സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, ട്രഷറർ പ്രത്യുഷ് വാരിവളപ്പിൽ, ജോയിന്റ് സെക്രട്ടറി എൻ.വി. ശുഹൈബ്, അംഗം ഇ. സനൂപ് എന്നിവർ പങ്കെടുത്തു.
സപ്ലിമെന്റിന് പേരുകൾ അയക്കേണ്ട വിലാസം: ജനറൽ സെക്രട്ടറി, വന്നേരിനാട് പ്രസ്സ് ഫോറം, മാറഞ്ചേരി, മാറഞ്ചേരി പി.ഒ., മലപ്പുറം ജില്ല, – 679581. ഇ-മെയിൽ: vannerinadupfmry@gmail.com, വാട്സാപ്പ്: 8547441055







