ചങ്ങരംകുളം:കോക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി കളുടെ രക്ഷിതാക്കൾക്കായി എഫക്റ്റീവ് പാരന്റിങ് എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് സൈക്കോളജി ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ കൊക്കൂർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി അസ്സബാഹ് കോളേജിൽ പ്രവർത്തിക്കുന്ന ഉണർവ് കൗൺസിലിംഗ് സെൻറർ സൈക്കോളജിസ്റ്റ്
എം കെ .അഫിഫ ഉദ്ഘാടനം ചെയ്തു.മാറിയ സാമൂഹ്യ സാഹചര്യത്തിൽ കുട്ടികളുമായി ഇടപഴകുന്നതിനും ശാസ്ത്രീയമായ രീതിയിൽ പാരന്റി ദൗത്യം ഏറ്റെടുക്കുന്നതിനും രക്ഷിതാക്കളെ തയ്യാറാക്കുന്ന വിഷയത്തിൽ പി കെ ഷിഫാന ക്ലാസ്സെടുത്തു







