ചങ്ങരംകുളം:പൊന്നാനി താലൂക്ക് ആശുപത്രിയും കുറ്റിപ്പുറം എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി ചങ്ങരംകുളത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കുറ്റിപ്പുറം എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഐ സി ടി സി ലാബ് ടെക്നീഷ്യൻ ഷാനിബ ,ഐ സി ടി സി കൗൺസിലർ ഗീത എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ
എച്ച് ഐ വി രക്തപരിശോധന,ബ്ലഡ് പ്രഷർ, എന്നി പരിശോധനകൾ ഉണ്ടായി നിരവധി പേർ പങ്കെടുത്തു.കുറ്റിപ്പുറം എയ്ഡ്സ് കൺട്രോൾ സൊസൈറ്റി സ്റ്റാഫുകളായ കെ.പി.സുനിൽകുമാർ , കെ.സജീഷ് ,എ.വി.സുമിത്ത് എന്നിവർ നേതൃത്യം നൽകി.







