ചങ്ങരംകുളം:മൂക്കുതല പി.ചിത്രൻ നമ്പൂതിരിപ്പാട് ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളയോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി എൻ.എസ്.എസ്. തട്ടുകട നടത്തി.നിരാലംഭരും നിർധന കുടുംബങ്ങൾക്ക് ഭവന, ഉപജീവന കാര്യങ്ങൾക്കാണ് ലാഭ വിഹിതം ഉപയോഗപ്പെടുത്തുക.എൻ എസ്.എസ്.വിദ്യാര്‍ത്ഥികൾ വീട്ടുകളിൽ നിർമ്മിച്ച ഉൽപന്നങ്ങളാണ് വിൽപന നടത്തുന്നത്.പ്രോഗ്രാം ഓഫീസർ കെ.സി.സജിത ,വളണ്ടിയർ ലീഡർമാരായ പി.ലന , അൻസിൽ റഹ്മാൻ,കെ.കെ.സൂര്യൻ, അർച്ചന ദാസ് എന്നിവർ നേതൃത്വം നൽകി.