• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കസ്റ്റഡി മർദനങ്ങളിൽ സത്യാഗ്രഹ സമരവുമായി പ്രതിപക്ഷം; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിയണമെന്ന് വി.ഡി സതീശൻ

cntv team by cntv team
September 16, 2025
in Kerala, Politics
A A
കസ്റ്റഡി മർദനങ്ങളിൽ സത്യാഗ്രഹ സമരവുമായി പ്രതിപക്ഷം; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിയണമെന്ന് വി.ഡി സതീശൻ
0
SHARES
53
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കസ്റ്റഡി മര്‍ദനത്തില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം. സഭാകവാടത്തിലാണ് സമരം ഇരിക്കുക. കവാടത്തില്‍ സത്യാഗ്രഹ സമരമിരിക്കുന്നത് എംഎല്‍എ സനീഷ് കുമാറും എംഎല്‍എ എകെഎം അഷറഫുമാണ്. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരമിരിക്കും എന്നാണ് പ്രതിപക്ഷ നിലപാട്.വിഷയത്തില്‍ രണ്ടരമണിക്കൂറിലധികമാണ് നിയമസഭയില്‍ അടിയന്തിര പ്രമേയത്തില്‍ ചര്‍ച്ച നടന്നത്. കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാണ് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടത്.സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളിൽ നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും സതീശൻ ആവശ്യപ്പെട്ടു.കുന്നംകുളം കേസിലെ ഉത്തരവാദികളായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്നും അതുവരെ സമരം തുടരുമെന്നും സതീശൻ പറഞ്ഞു. അവരെ സർവീസിൽ നിന്നും പുറത്താക്കുമോ ഇല്ലയോ എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. ആരോപണ വിധേയരായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കും വരെ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും സതീശന്‍ പ്രഖ്യാപിച്ചു.എന്തൊരു ക്രൂരമായ മർദ്ദനമാണ് സുജിത്തിന് നേരിട്ടത്. ഈ മർ​ദനത്തെ ന്യായീകരിക്കാൻ ആർക്കെങ്കിലും പറ്റുമോ. നിസ്സാരമായ കാര്യത്തിന് കൊണ്ടുപോയിട്ടാണ് സുജിത്തിനെ ക്രൂരമായി മർദിച്ചത്. ക്രൂരമായ മർദനത്തെ സർക്കാർ ന്യായീകരിക്കുന്നു. പൊലീസിനെ തിരുത്താൻ അല്ല നിങ്ങൾ ശ്രമിച്ചത്. ദൃശ്യങ്ങൾ പുറത്തു വരാതിരിക്കാൻ ആണ് ശ്രമിച്ചത്.ദളിത് സ്ത്രീയോട് കക്കൂസിൽ നിന്ന് വെള്ളം എടുത്ത് കുടിക്കാൻ പറഞ്ഞ നാണംകെട്ട പൊലീസ് ആണ് നിങ്ങളുടേത്. തോർത്തിൽ കരിക്ക് കെട്ടി അടിക്കാൻ പൊലീസ് എന്താ ആക്ഷൻ ഹീറോ ബിജുവോ. പൊലീസിനെ ന്യായീകരിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Related Posts

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Crime

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
19
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും
Kerala

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
9
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു
Kerala

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
23
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
Kerala

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
1
ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി
Kerala

ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

August 15, 2026
95
സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ
Kerala

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ

August 15, 2026
63
Next Post
കേരള ബ്ലാസ്റ്റേ‍ഴ്സ് വിൽക്കാൻ ഒരുങ്ങുന്നു; നൂറ് ശതമാനം ഓഹരിയും വിൽക്കാൻ ഒരുങ്ങി ഉടമകളായ മാഗ്നം സ്പോർട്സ്

കേരള ബ്ലാസ്റ്റേ‍ഴ്സ് വിൽക്കാൻ ഒരുങ്ങുന്നു; നൂറ് ശതമാനം ഓഹരിയും വിൽക്കാൻ ഒരുങ്ങി ഉടമകളായ മാഗ്നം സ്പോർട്സ്

Recent News

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
19
ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
1
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

August 15, 2026
2
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025