ചങ്ങരംകുളം:ശ്രീ കൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി നാടെങ്ങും ഘോഷയാത്രകള്‍.എടപ്പാള്‍ ചങ്ങരംകുളം മേഖലയില്‍ വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ഘോഷയാത്രകളിലെ ദൃശ്യാവിഷ്കാരങ്ങള്‍ കണ്ണിന് കുളിര്‍മ്മ പകര്‍ന്നു.ഉണ്ണികണ്ണനും രാധമാരും ദൃശ്യവിസ്മയം തീര്‍ത്താണ് നാടും നഗരവും കീഴടക്കിയത്.ചിറവല്ലൂർ, കല്ലൂർമ്മ,തരിയത്ത് എന്നിവിടെങ്ങളിൽ നിന്നുള്ള ശോഭയാത്രകൾ കല്ലൂർമ്മ ശ്രീ മുണ്ടൻതൃകോവിൽ മഹാദേവ ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ സമാപിച്ചു.കാഞ്ഞിയൂര്‍ മൂക്കുതല ഭാഗങ്ങളിലെ ഘോഷയാത്രകള്‍ മൂകുതല കണ്ണേങ്കാവ് ക്ഷേത്രത്തിലാണ് സമാപിച്ചത്.കോക്കൂർ അമ്പാടി ക്കണ്ണൻ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കോക്കൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും തുടങ്ങിയ ഘോഷയാത്ര അന്തിമഹാകാളൻ ക്ഷേത്രത്തിൽ സമാപിച്ചു.പള്ളിക്കര ചിയ്യാനൂര്‍ ആലംകോട് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും ഘോഷയാത്രകള്‍ നടന്നു.എടപ്പാള്‍ മേഖലയിലെ വിവിധ ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടന്നു







