ചങ്ങരംകുളം:-കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന വ്യാപകമായി മഹല്ലുകളിൽ സംഘടിപ്പിക്കുന്ന ഫാമിലി മീറ്റ് വളയംകുളത്ത് കുഞ്ഞുമുഹമ്മദ് പന്താവൂർ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡണ്ട് സലിം കോക്കൂർ അധ്യക്ഷം വഹിച്ചു.പവിത്രമാണ് കുടുംബം
പരിശുദ്ധമാണ് ബന്ധങ്ങൾ എന്ന വിഷയത്തിൽ കുടുംബ ബന്ധങ്ങൾ കൂടുതൽ സുന്ദരമാക്കുന്നതിനും സമൂഹത്തിലെ ജീർണ്ണതകൾ ക്കെതിരെ കുടുംബങ്ങളിൽ പ്രതിരോധം സൃഷ്ടിക്കുന്നതിനും ആയി സംഘടിപ്പിച്ച ഫാമിലി മീറ്റിൽ
ഫർഷിൻ സ്വലാഹി മുഖ്യപ്രഭാഷണം നടത്തി.ഷിഫാ സഹദ്, പിപി .എം. അഷ്റഫ്, സി വി ഹുസൈൻ, എം. ബദറുദ്ദീൻ, കെ വി മമ്മു, ഹമീദ് കോക്കൂർ എന്നിവർ പ്രസംഗിച്ചു.











