മലപ്പുറം വാണിയമ്പലത്ത് കാർ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് യുവാവ് മരിച്ചു. മുരളി കൃഷ്ണൻ എന്ന കുട്ടൻ (32) ആണ് മരിച്ചത്. വീട്ടിൽ നിന്നും മോട്ടോർ പ്രവർത്തിപ്പിച്ച് വാട്ടർ സർവീസ് ചെയ്തു കൊണ്ടിരിക്കെ ഷോക്ക് ഏൽക്കുകയായിരുന്നു.ഇന്ന് രാവിലെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണോ അപകടത്തിന് കാരണമായതെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ല. ഷോക്കേറ്റ ഉടൻ തന്നെ ഇയാളെ സസ്പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.