കോട്ടയം:പാലായിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മുരിക്കുംപുഴക്ക് സമീപം തൈങ്ങന്നൂർ കടവിലാണ് അപകടം. കൂരാലി സ്വദേശി ജി. സാബു, ചെമ്മലമറ്റം സ്വദേശി ബിബിൻ ബാബു എന്നിവരാണ് മരിച്ചത്. പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും.