എടപ്പാള്‍:ആര്‍ട്ടിസ്റ്റ് നമ്പൂതിരി നമ്പൂതിരി ജന്‍മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റും, കേരള ലളിതകലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന എത്രയും ചിത്രം പരിപാടിക്ക് നടുവട്ടം കരുവാട്ട് മനയിൽ തുടക്കമായി.രാവിലെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രത്തിനു മുന്നിൽ നടന്ന പുഷ്പാര്‍ച്ചനയോടെ ആയിരുന്നു പരിപാടികൾക്ക് തുടക്കം കുറിച്ചത്. പിന്നീട് പനമണ്ണ ശശി, വരദ രാജൻ എന്നിവർ അവതരിപ്പിച്ച കേളി അരങ്ങേറി. തുടർന്ന് നടന്ന പരിപാടിയിൽ കേരള ലളിതകലാ അക്കാദമി ചെയർപഴ്‌സൺ മുരളി ചീരോത്ത് മുഖ്യപ്രഭാഷണം നടത്തി. ബിനുരാജ് കലാപീഠം, രാമു, പ്രഫ. എം.എം. നാരായണൻ, എഴുത്തുകാരൻ എൻ. ഇ.സുധീർ, സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോൻ, കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥ്, നമ്പൂതിരിയുടെ മകൻ ദേവൻ എന്നിവർ പ്രസംഗിച്ചു.സെപ്തംബര്‍ 15ന് നമ്പൂതിരി ചിത്രങ്ങള്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഏറ്റുവാങ്ങും. കേരള ലളിതകലാ അക്കാദമി നമ്പൂതിരി ചിത്രങ്ങള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശനം നടത്തും. ‘ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്’ ദേശീയ തലത്തില്‍ മികച്ച രേഖാചിത്രകാരന് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്ക്കാര ചടങ്ങും, നമ്പൂതിരി ചിത്രങ്ങളുടെ പ്രദര്‍ശനവും തിരുവനന്തപുരത്ത് പിന്നീട് നടക്കും.