പൊന്നാനി:നാടിന്റെ സംഗീത പൈതൃകം നിലനിർത്തുവാൻ ഒപേര മ്യൂസിക്ക് സ്ഥാപിച്ച് പുതു തലമുറയെ സംഗീതത്തിലെക്ക് നടത്തുന്നത് അഭിമാനകരമാണെന്ന് പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ എസ്.അഷറഫ് പ്യാക്ക നടത്തിയ സംഗീത നിശ ഉദ്ഘാടനം ചെയ്തു പറഞ്ഞു.പൊന്നാനിയിൽ ഒപേര മ്യൂസിക്ക് ക്ലബ്ബ് സ്ഥാപിച്ച ഒമാനിലെ താജ് ഗ്രൂപ്പ് ചെയർമാൻ പി.വി.അബ്ദുൾ റഹീമിനെ അദ്ദേഹം അഭിനന്ദിച്ചു.വിദ്യാർത്ഥികളും,യുവാക്കളും മദ്യത്തിനും,മയക്കുമരുന്നിനും അടിമപ്പെടാതിരിക്കാൻ സംഗീത സദസ്സുകൾ പ്രോൽസാഹിപ്പിക്കപ്പെടണമെന്നും സി.ഐ. എസ്. അഷറഫ് പറഞ്ഞു.ടി.കെ.അഷറഫ് അധ്യക്ഷത വഹിച്ചു.പി.വി.അബ്ദുൾ റഹീം,ടി.കെ.ഇസ്മായിൽ,സി.വി.അബ്ദുൾ മജീദ്,കെ.ഇമ്പിച്ചി കോയ തങ്ങൾ,എ.എം.റഫീക്ക്,ടി.കെ.അബ്ദുൾ റഹീം,പി.ലിയാക്കത്ത്,പി. ഗഫൂർ,കെ. നാസർ,വി.വി.മൻസൂർ, ടി.കെ. സലീം എന്നിവർ പ്രസംഗിച്ചു.പി.വി.അബ്ദുൾ റഹീം,ബക്കർ മാറഞ്ചേരി,ആറ്റുണ്ണി തങ്ങൾ,അൻജല നസ്രിൻ,സർക്കിൾ ഇൻസ്പെക്ടർ എസ്.അഷറഫ്,ഇബ്രാഹിം വെളിയങ്കോട്, സി. ഹബീബു റഹ്മാൻ, വി. ബഷീർ,ടി.കെ.ഇസ്മായിൽ, ടി. ഷാഹുൽ ഹമീദ്, സി. മുജീബ് റഹ്മാൻ,മാസ്റ്റർ മുഹമ്മത് ഹാരിസ്,മാസ്റ്റർ മുഹമ്മത് റൈഹാൻ എന്നിവർ സംഗീതമാലപിച്ചു.ബാബു മായൻ, നസീർ മായൻ,മുജീബ്,അഷറഫ് എന്നിവർ പിന്നണിക്ക് നേതൃത്വം നൽകി.