തിരുവനന്തപുരം:സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളില്‍ നിയമനത്തിന് പ്രവേശന പരീക്ഷ നടത്താനൊരുങ്ങി സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ ഈ നടപടിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.’സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളില്‍ നിയമനം നടത്താനുള്ള അധികാരം മാനേജ്മെന്റുകള്‍ക്ക് ആണെങ്കിലും അപ്പോയ്മെന്റിന് മുമ്പ് ഒരു പ്രവേശന ടെസ്റ്റ് നടത്തുന്നത് സംബന്ധിച്ചുള്ള കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്.ഒരോ കുട്ടിയ്ക്കും ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ ഈ നടപടിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്’ വി.ശിവന്‍കുട്ടി കുറിച്ചു.കെ ടെറ്റ് പരീക്ഷ പാസാകാത്തവര്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോകേണ്ടി വരുമെന്ന് കഴിഞ്ഞ ആഴ്ച സുപ്രീംകോടതി പറയുകയുണ്ടായി. കേരളത്തില്‍ പതിയ്യായിരത്തോളം പേരെ ഇത് ബാധിക്കും. ഇതിനെതിരെ അപ്പീല്‍ പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു











