പഴഞ്ഞി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ
മൂന്നുപേർക്ക് പരിക്കേറ്റു.സ്കൂട്ടറില്‍ ഉണ്ടായിരുന്ന ചങ്ങരംകുളം നന്നംമുക്ക് സ്വദേശികളായ
ചെമ്പത്ത്
പ്രണവ് (24),എഴുത്തച്ചൻ വീട്ടിൽ
വിഷ്ണു (24), കാറിലെ യാത്രക്കാരിയായ മൂന്നു വയസുള്ള പെൺകുട്ടിക്കുമാണ്
പരിക്കേറ്റത്.ആരുടെയും പരുക്ക് ഗുരുതരമല്ല.പരിക്കേറ്റവരെ ആദ്യം പഴഞ്ഞി ഹെൽത്ത് സെൻ്ററിലും പിന്നീട് പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച കാലത്ത് 10 മണിയോടെയാണ് അപകടം നടന്നത്.ഷൊർണൂരിൽ നിന്നും
പഴഞ്ഞിലേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.സ്കൂട്ടറിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് പഴഞ്ഞി സ്കൂളിന്റെ മതിലിൽ ഇടിച്ചതിനു ശേഷമാണ് നിന്നത്.







