ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് പരിചരിച്ചുവരുന്ന രോഗികൾ കൂട്ടിയിരിപ്പുകാർ വളണ്ടിയർമാർ എന്നിവർക്കായി ഓണാഘോഷം സംഘടിപ്പിച്ചു.വളയംകുളം എംവിഎം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാരുണ്യം പ്രസിഡണ്ട് പി പി എം അഷ്റഫ് ഉൽഘാടനം ചെയ്തു.സോപാനസംഗീതത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ ഗായകരായ സുരൂർ മുസ്തഫ ,അനുശ്രീ സോപാനം ,റിഹാൻ ഷമീർ , കെ.സാവിത്രി എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.സെക്രട്ടറി പികെ അബ്ദുള്ളക്കുട്ടി കുഞ്ഞുമുഹമ്മദ് പന്താവൂർ,ജബ്ബാർ ആലംകോട്,അലി കാരുണ്യം ,ജബ്ബാർ പള്ളിക്കര,കെ.അനസ്,ആയിഷഹസൻ,അംബികടീച്ചർ എന്നിവർ പ്രസംഗിച്ചു
കാരുണ്യത്തിലെ നഴ്സുമാരുടെ നേതൃത്വത്തിൽ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.പരിപാടിക്ക് സ്റ്റുഡൻസ് ഇൻ പാലിയേറ്റീവ് റംല ഭാരവാഹികളായ എൻ എം. മുഹാസ്, റെസിം എം കെ, സഫുവാൻ കെ വി എന്നിവർ നേതൃത്വം നൽകി







