• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, December 23, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

വന്തിട്ടെന്ന് സൊല്ല്; കാത്തിരിപ്പിനൊടുവിൽ ജയസൂര്യയുടെ കത്തനാർ ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ

cntv team by cntv team
September 1, 2025
in Entertainment
A A
വന്തിട്ടെന്ന് സൊല്ല്; കാത്തിരിപ്പിനൊടുവിൽ ജയസൂര്യയുടെ കത്തനാർ ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ
0
SHARES
176
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ പ്രീപ്രൊഡക്ഷനും, ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി വന്നിട്ടുള്ള ‘കത്തനാർ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ശ്രീഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം റോജിൻ തോമസ്സാണ് സംവിധാനം ചെയ്യുന്നത്. കടമറ്റത്തു കത്തനാർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്.രൂപത്തിലും, വേഷത്തിലുമെല്ലാം ആകർഷിക്കുന്ന ഒരു പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി എത്തിയിരിക്കുന്നത്. ‘കത്തനാർ’ എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ലുക്ക്. സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്‌ടിക്കുമോ എന്നറിയേണ്ടിയിരിക്കുന്നു.വലിയ ജനപ്രീതി നേടിയ ഫിലിപ്സ് ആൻ്റ് മങ്കി പെൻ, ഹോം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് റോജിൻ തോമസ്. ചരിത്രത്തിൻ്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാൻ്റസി കഥയാണ് കടമറ്റത്തു കത്തനാറിൻ്റേത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ഏറ്റവും ജനശ്രദ്ധ നേടിയ കഥയാണ് കടമറ്റത്തു കത്തനാർ.മന്ത്രവാദവും, മാജിക്കുമൊക്കെയായി കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിച്ചതാണ് കടമറ്റത്തു കത്തനാറിൻ്റെ കഥ. കടമറ്റത്തച്ചൻ എന്ന പേരിൽ നടൻ പ്രേം നസീർ അഭിനയിച്ച ചിത്രവും. കടമറ്റത്തു കത്തനാർ എന്ന പേരിൽ ഒരു ടി.വി. പരമ്പരയും ഉണ്ടായിട്ടുണ്ട്. അതിനൊക്കെ വലിയ സ്വീകാര്യത ലഭിച്ചത് ഈ കഥയോടുള്ള കൗതുകവും ആകാംക്ഷയുമാണ്. ഈ കഥയാണ് ആധുനിക സാങ്കേതികവിദ്യകളുടേയും, മികച്ച അണിയറ പ്രവർത്തകരുടെയും പിൻബലത്തോടെ സമീപകാല സിനിമയിലെ ഏറ്റം വലിയ മുതൽമുടക്കിൽ ഗോകുലം മൂവീസ് ദൃശ്യാവിഷ്ക്കരണം നടത്തുന്നത്.അരങ്ങിലും അണിയറയിലും കൗതുകങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ജയസൂര്യക്കു പുറമേ തെലുങ്കു താരം അനുഷ്ക ഷെട്ടി, തമിഴ് താരം പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിധീഷ് ഭരദ്വാജ് (ഞാൻ ഗന്ധർവ്വൻ ഫെയിം), സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവികാ സഞ്ജയ് (മകൾ ഫെയിം), കിരൺ അരവിന്ദാക്ഷൻ, സുശീൽ കുമാർ എന്നിവരും ചിത്രത്തിൻ്റെ പ്രധാന വേഷങ്ങളിലുണ്ട്.ചിത്രീകരണം പൂർത്തിയായ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷനുകൾ ബഹുഭൂരിപക്ഷവും വിദേശത്താണ് നടക്കുന്നത്. മൂന്നുവർഷത്തെ പ്രീ പ്രൊഡക്ഷനാണ് ചിത്രത്തിനു വേണ്ടി വന്നതെന്ന് സംവിധായകൻ റോജിൻ തോമസ് പറഞ്ഞു. മുപ്പതിൽപ്പരം ഭാഷകളിലായി രണ്ടു ഭാഗങ്ങളിലായിട്ടാണ് ചിത്രം എത്തുന്നത്.ആർ. രാമാനന്ദിൻ്റേതാണ് തിരക്കഥ. രാഹുൽ സുബ്രമണ്യനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം – നീൽ ഡി. കുഞ്ഞ, എഡിറ്റിംഗ് -റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ – രാജീവ്, ആക്ഷൻ- ജഗ്ജിൻ പാർക്ക്, കലൈ കിംഗ്സ്റ്റൺ; കലാസംവിധാനം – അജി കുറ്റിയാനി, രാം പ്രസാദ്, മേക്കപ്പ് – റോണക്സ്‌ സേവ്യർ, കോസ്റ്റും ഡിസൈൻ – ഉത്തരാ മേനോൻ, വി.എഫ്..ക്സ്. – പോയറ്റിക്സ്, സൂപ്പർവൈസർ – വിഷ്ണുരാജ്, വെർച്വൽ പ്രൊഡക്ഷൻ ഹെഡ് – സെന്തിൽ നാഥ്, കോ പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – സജി സി. ജോസഫ്, ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺടോളർ – സിദ്ദു പനയ്ക്കൽ, പി.ആർ.ഒ.- വാഴൂർ ജോസ്.

Related Posts

‘സൗഹൃദത്തിനപ്പുറമുള്ള വൈകാരിക ബന്ധം ഞങ്ങൾ തമ്മിലുണ്ടായിരുന്നു, പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല’; മോഹൻലാൽ
Entertainment

‘സൗഹൃദത്തിനപ്പുറമുള്ള വൈകാരിക ബന്ധം ഞങ്ങൾ തമ്മിലുണ്ടായിരുന്നു, പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല’; മോഹൻലാൽ

December 20, 2025
235
48 വർഷം നീണ്ട സിനിമാ ജീവിതം; ചിരിപ്പിച്ചും ചിന്തിപ്പിച്ചും മടക്കം
Entertainment

48 വർഷം നീണ്ട സിനിമാ ജീവിതം; ചിരിപ്പിച്ചും ചിന്തിപ്പിച്ചും മടക്കം

December 20, 2025
318
മേജർ രവിക്ക് തിരിച്ചടി; 30 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം, ‘കർമയോദ്ധ’യുടെ തിരക്കഥ മോഷ്‌ടിച്ചതെന്ന് കോടതി
Entertainment

മേജർ രവിക്ക് തിരിച്ചടി; 30 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം, ‘കർമയോദ്ധ’യുടെ തിരക്കഥ മോഷ്‌ടിച്ചതെന്ന് കോടതി

December 17, 2025
258
ഇനി ഇൻസ്റ്റാഗ്രാം റീൽസിനെ എ ഐ ഉപയോഗിച്ച് നമുക്ക് തന്നെ നിയന്ത്രിക്കാം; ‘യുവർ ആൽഗോരിതം’ ഫീച്ചർ അവതരിപ്പിച്ചു
Entertainment

ഇനി ഇൻസ്റ്റാഗ്രാം റീൽസിനെ എ ഐ ഉപയോഗിച്ച് നമുക്ക് തന്നെ നിയന്ത്രിക്കാം; ‘യുവർ ആൽഗോരിതം’ ഫീച്ചർ അവതരിപ്പിച്ചു

December 15, 2025
50
‘ഫെമിനിച്ചി ഫാത്തിമ’ നാളെ മുതൽ ഒടിടിയിൽ
Entertainment

‘ഫെമിനിച്ചി ഫാത്തിമ’ നാളെ മുതൽ ഒടിടിയിൽ

December 11, 2025
114
‘കുറ്റവിമുക്തനായെന്ന് കോടതി പറഞ്ഞു; ഫെഫ്കയിലെ ദിലീപിന്‍റെ സസ്പെന്‍ഷന്‍ പുനഃപരിശോധിക്കും’: ബി ഉണ്ണികൃഷ്ണൻ
Entertainment

‘കുറ്റവിമുക്തനായെന്ന് കോടതി പറഞ്ഞു; ഫെഫ്കയിലെ ദിലീപിന്‍റെ സസ്പെന്‍ഷന്‍ പുനഃപരിശോധിക്കും’: ബി ഉണ്ണികൃഷ്ണൻ

December 8, 2025
77
Next Post
അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ ഔട്ട്; പുതിയ നോട്ടിസുമായി KPMS

അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ ഔട്ട്; പുതിയ നോട്ടിസുമായി KPMS

Recent News

ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന പുലാക്കല്‍ മുഹമ്മദ്(കുഞ്ഞുമോന്‍) നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന പുലാക്കല്‍ മുഹമ്മദ്(കുഞ്ഞുമോന്‍) നിര്യാതനായി

December 22, 2025
86
ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന മണക്കടവത്ത്( കഴുങ്ങില്‍) മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന മണക്കടവത്ത്( കഴുങ്ങില്‍) മുഹമ്മദ് നിര്യാതനായി

December 22, 2025
89
കണ്ണൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ; കുടുംബപ്രശ്നമെന്ന് സൂചന

കണ്ണൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ; കുടുംബപ്രശ്നമെന്ന് സൂചന

December 22, 2025
46
മോളെ ഞാന്‍ അച്ഛന്‍റെ കൂട്ടുകാരനാ..പരിചയം നടിച്ച് വിദ്യാർത്ഥിനിയെ ബൈക്കിൽ കയറ്റി ലൈംഗികാതിക്രമം’പ്രതി പിടിയില്‍

മോളെ ഞാന്‍ അച്ഛന്‍റെ കൂട്ടുകാരനാ..പരിചയം നടിച്ച് വിദ്യാർത്ഥിനിയെ ബൈക്കിൽ കയറ്റി ലൈംഗികാതിക്രമം’പ്രതി പിടിയില്‍

December 22, 2025
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025