• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തടഞ്ഞുനിർത്തി മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ, യുവാവ് ഗുരുതര പരിക്കോടെ ചികിത്സയിൽ

ckmnews by ckmnews
September 1, 2025
in UPDATES
A A
തടഞ്ഞുനിർത്തി മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ, യുവാവ് ഗുരുതര പരിക്കോടെ ചികിത്സയിൽ
0
SHARES
210
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യുവാവിനെ തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സതേടി. കരകരക്കൊളുമ്പ് എസ്. സുജിത്ത് (26) ആണ് പരിക്കുകളോടെ ചികിത്സയിലുള്ളത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അത്തിക്കോട് പള്ളിമേട് സ്വദേശികളായ എ. മുഹമ്മദ് അൻസാർ (21), എം. മുഹമ്മദ് ഹുസൈൻ (21), എം. മുഹമ്മദ് റിയാസ് (21) എന്നിവരാണ് അറസ്റ്റിലായത്

ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് അത്തിക്കോട് പള്ളിമേട്ടിൽവെച്ചായിരുന്നു സംഭവം. വഴിയാത്രക്കാരനായ സുജിത്തിനെ അകാരണമായി നാലുപേർചേർന്ന് മർദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മർദനത്തിൽ ഇടതുകാലിന്റെ എല്ല് പൊട്ടുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്തു. പരാതിയെത്തുടർന്ന് കൊഴിഞ്ഞാമ്പാറ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് വൈകുന്നേരത്തോടെ പ്രതികൾ പിടിയിലായത്. ഇവരെ ഞായറാഴ്ചരാത്രി 10 മണിക്ക് ഒറ്റപ്പാലം മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന നാലാമത്തെ യുവാവിന് പ്രായപൂർത്തിയായിട്ടില്ലെന്ന കാരണത്താൽ നോട്ടീസ് നൽകുമെന്ന് പോലീസ് അറിയിച്ചു.

ഇൻസ്പെക്ടർ എം.ആർ. അരുൺകുമാർ, എസ്.ഐ. കെ. ഷിജു, ജിഎസ്ഐ. എം. മുഹമ്മദ് റാഫി, വി. ജയകുമാർ, എഎസ്ഐ പി. ശാന്തി, സീനിയർ സിവിൽപോലീസ് ഓഫീസർമാരായ എസ്. അനീഷ്, ബി. അബ്ദുൽനാസർ, വി. ഷിജു, സിവിൽപോലീസ് ഓഫീസർമാരായ കെ. സുഭാഷ്, ആർ. സൗമ്യ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Related Posts

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍
UPDATES

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

August 29, 2026
73
നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍
UPDATES

നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍

August 29, 2026
43
തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി
UPDATES

തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

August 29, 2026
58
നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന
UPDATES

നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

August 29, 2026
45
മുക്കുതല എൻഎസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷം
UPDATES

മുക്കുതല എൻഎസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷം

August 29, 2026
62
നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും
UPDATES

നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും

August 28, 2026
1.1k
Next Post
അമീബിക് മസ്തിഷ്കജ്വരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രണ്ടു മരണം, 3 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു

അമീബിക് മസ്തിഷ്കജ്വരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രണ്ടു മരണം, 3 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു

Recent News

ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവർക്കെതിരെ വ്യക്തിഹത്യ നടത്തി; യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയെ പദവികളിൽനിന്ന് നീക്കി

ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവർക്കെതിരെ വ്യക്തിഹത്യ നടത്തി; യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയെ പദവികളിൽനിന്ന് നീക്കി

August 29, 2026
77
‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; തട്ടുകടക്കാരനെതിരെ പരാതി

‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; തട്ടുകടക്കാരനെതിരെ പരാതി

August 29, 2026
225
ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ പാതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ പാതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

August 29, 2026
91
നേപ്പാൾ ദുരന്തം; മരിച്ചവരുടെ എണ്ണം 600 ആയി, 2400 പേരെ കാണാനില്ല, തെരച്ചിലിനായി ഇന്ത്യൻ സംഘവും

നേപ്പാൾ ദുരന്തം; മരിച്ചവരുടെ എണ്ണം 600 ആയി, 2400 പേരെ കാണാനില്ല, തെരച്ചിലിനായി ഇന്ത്യൻ സംഘവും

August 29, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025