തിരുവനന്തപുരം∙ എൻഡിഎ സഖ്യം വിടുന്നുവെന്ന് സി.കെ. ജാനു. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയസഭയുടെ സംസ്ഥാന കമ്മിറ്റിയിലാണു തീരുമാനം. എൻഡിഎയിൽനിന്ന് കടുത്ത അവഗണന നേരിട്ടതിനാലാണു തീരുമാനമെന്ന് ജാനു പറഞ്ഞു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പു മുതൽ എൻഡിഎയിലായിരുന്നു സി.കെ.ജാനു. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎയുടെ സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തു. പിന്നീട് 2018ൽ ബിജെപി അവഗണിക്കുന്നു എന്നാരോപിച്ച് എൻഡിഎ വിട്ടു. തുടർന്ന് എൽഡിഎഫിനൊപ്പം ചേരാൻ സിപിഐയുടെ അന്നത്തെ സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തിയെങ്കിലും 2021ൽ വീണ്ടും എൻഡിഎയിൽ തിരിച്ചെത്തി.