2025-26 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / എയ്ഡഡ് / Govt Cost sharing (IHRD/CAPE) / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമയ്ക്ക് സെപ്റ്റംബർ 15 വരെ പ്രവേശനം നേടാം. ഒഴിവുകൾ നികത്തുന്നതിനായി നിലവിലെ റാങ്ക് ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും സെപ്റ്റംബർ 1 മുതൽ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ അപേക്ഷ സമർപ്പിക്കാം.ഓരോ ദിവസവും ലഭിക്കുന്ന അപേക്ഷകൾ നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രവേശനം നൽകും. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org യിൽ ലഭിക്കും. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷ സമർപ്പിച്ചവരും ഒഴിവുകൾ ലഭ്യമായ പോളിടെക്‌നിക് കോളേജിൽ ഹാജരാകണം.








