• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെരിങ്ങോട്ടുകരയില്‍ പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; നടന്നത് ഹണി ട്രാപ്, 5 പേർ അറസ്റ്റിൽ

ckmnews by ckmnews
August 29, 2025
in UPDATES
A A
പെരിങ്ങോട്ടുകരയില്‍ പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; നടന്നത് ഹണി ട്രാപ്, 5 പേർ അറസ്റ്റിൽ
0
SHARES
428
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനത്തു പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. നടന്നത് ഹണിട്രാപ്പെന്ന് പൊലീസ് കണ്ടെത്തി. ദേവസ്ഥാനം മാനേജിങ് ട്രസ്റ്റി ഉണ്ണി ദാമോദരന്റെ മരുമകൻ ടി.എ.അരുണിനെ ഹണിട്രാപ്പിൽ കുടുക്കിയതാണെന്നാണു പൊലീസ് കണ്ടെത്തൽ. നേരത്തേ പൊലീസ് അറസ്റ്റ് ചെയ്ത അരുണിനെ ജാമ്യത്തിൽ വിട്ടിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അരുണിനെ കുടുക്കിയതാണെന്ന് വ്യക്തമായത്

കേസിൽ ബെംഗളൂരു സ്വദേശിനിയും മസാജ് പാർലർ ജീവനക്കാരിയുമായ രത്ന ഉൾപ്പെടെ 5 പേരെ ബാനസവാടി പൊലീസ് അറസ്റ്റ് ചെയ്തു. രത്നയുടെ സഹായി മോണിക്ക, പാലക്കാട് സ്വദേശിയും ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിപ്പുകാരനുമായ ശരത് മേനോൻ, ഇയാളുടെ സഹായി സജിത്ത്, ആലം എന്നിവരാണ് അറസ്റ്റിലായത്

ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് തങ്ങളുടെ ബന്ധു ഇവരെ വച്ച് അരുണിനെ കുടുക്കിയതെന്ന് മാനേജിങ് ട്രസ്റ്റി ആരോപിച്ചു. ജൂൺ 16നു രത്ന നൽകിയ പീഡന പരാതിയിലാണ് ബെംഗളൂരു പൊലീസ് അരുണിനെ അറസ്റ്റ് ചെയ്തത്. ദേവസ്ഥാനത്തിനു സമീപത്തെ മുറിയിൽ അരുൺ പീഡിപ്പിച്ചെന്നായിരുന്നു പരാതി. തെളിവായി ഫോൺ സംഭാഷണങ്ങളും വാട്സാപ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളും രത്ന പൊലീസിനു കൈമാറിയിരുന്നു.

ഇതിനു പിന്നാലെ, അരുണിനെ ആസൂത്രിതമായി ഹണിട്രാപ്പിൽ കുടുക്കിയതാണെന്ന പരാതിയുമായി കുടുംബം ആഭ്യന്തരമന്ത്രി ജി.പരമേശ്വരയ്ക്കു പരാതി നൽകി. കേസിൽ നിന്ന് ഒഴിവാക്കാൻ ബെംഗളൂരു പൊലീസ് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നും പരാതി ഉന്നയിച്ചു. തുടർന്നു നടന്ന അന്വേഷണത്തിലാണു ശരത് മേനോനും കൂട്ടാളികളും ചേർന്നു രത്നയെ ഉപയോഗിച്ച് അരുണിനെ കുടുക്കിയതിനു തെളിവു ലഭിച്ചത്. 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെങ്കിലും 8 ലക്ഷം രൂപ മാത്രമാണു ലഭിച്ചതെന്ന് രത്ന മൊഴി നൽകിയിട്ടു

ബന്ധുവായ കെ.വി.പ്രവീൺ ആണ് തങ്ങളെ കുടുക്കാൻ പദ്ധതി ആസൂത്രണം നടത്തിയതെന്നാണ് ഉണ്ണി ദാമോദരനും മകൾ ഉണ്ണിമായയും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഉണ്ണി ദാമോദരന്റെ അധികാരം ചോദ്യം ചെയ്ത് സഹോദരങ്ങളും മക്കളും നൽകിയ പരാതികൾ കോടതിയിൽ ഉണ്ട്. സഹോദരങ്ങൾക്കെതിരെ വധശ്രമത്തിനും അന്തിക്കാട് പൊലീസിൽ കേസ് ഉണ്ട്.

Related Posts

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
1
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
UPDATES

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
52
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.
UPDATES

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
97
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം
UPDATES

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
54
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
39
Next Post
വെളിയങ്കോട്. എംടിഎം കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ അൽമാ മേറ്റ്സ് ലോഗോ പ്രകാശനം ചെയ്തു

വെളിയങ്കോട്. എംടിഎം കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ അൽമാ മേറ്റ്സ് ലോഗോ പ്രകാശനം ചെയ്തു

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
1
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
304
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
46
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
67
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025