ചങ്ങരംകുളം:ബിജെപിചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി ദിനത്തിൽ പുഷ്പാർച്ചനയും,അനുസ്മരണ പ്രഭാഷണവും നടത്തി.മണ്ഡലം പ്രസിഡണ്ട് അനീഷ് മുക്കുതല അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മലപ്പുറം വെസ്റ്റ് ജില്ല ഉപാധ്യക്ഷൻ പ്രസാദ് പടിഞ്ഞാക്കര ഉദ്ഘാടനം ചെയ്തു,പാർട്ടിയുടെ പലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെകെ, സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.പരിപാടിക്ക് ജെനു പട്ടേരി,ഗോപാലകൃഷ്ണൻ കോക്കൂർ,രഞ്ജിത്ത് മൂക്കുതല, റിനില്‍ കാളച്ചാൽ, രജിതൻ പന്താവൂർ, സുധാകരൻ നന്നംമുക്ക് തുടങ്ങിയവർ നേതൃത്വം നൽകി.







