ചാലിശ്ശേരി: സഹതാപം മുതലെടുത്ത് യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലെത്തി യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി ആറ് പവനോളം ആഭരണങ്ങളും 52000 രൂപയും കൈക്കലാക്കി കടന്ന് കളഞ്ഞ സംസാരശേഷി ഇല്ലാത്ത യുവാക്കളെ ചാലിശ്ശേരി പോലീസ് പിടികൂടി.യുവതിയും കുടുംബവും നല്‍കിയ പരാതിയിലാണ് തിരൂർ ചമ്രവട്ടം സ്വദേശി അരപ്പയിൽ വീട്ടിൽ മുഹമ്മദ് റാഷിദ്,ചാലിശ്ശേരി ആലിക്കര സ്വദേശി മേലേതലക്കൽ ബാസിൽ എന്നിവരെ ചാലിശ്ശേരി പോലീസ് പിടികൂടിയത്.
വാട്ട്സപ്പ് ഗ്രൂപ്പില്‍ ചാലിശ്ശേരി സ്വദേശിയായ യുവതിയുമായി സൗഹൃദം ഉണ്ടാക്കുകയും തങ്ങളുടെ ശാരീരിക പരിമിതി മൂലമുള്ള സഹതാപം മുതലെടുക്കുകയും ചെയ്താണ് സംസാരിക്കാന്‍ കഴിയാത്ത യുവാക്കള്‍ യുവതിയുടെ വീട്ടിലെത്തിയത്.
വീട്ടിലെത്തിയ യുവാക്കള്‍ ആംഗ്യ ഭാഷയില്‍ യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.യുവതി ചതിയിൽ പെട്ട വിവരം യുവതിയും കുടുംബവും തത്സമയം ചാലിശ്ശേരി പോലീസിനെ അറിയിക്കുകയും ചെയ്തു
പോലീസിന്റെ അവസരോചിതമായ ഇടപെടലില്‍ പ്രതികളെ പിടികൂടിയെങ്കിലും തങ്ങളുടെ അവസ്ഥ സഹതാപരീതിയിൽ വിവരിച്ച് പോലീസിൻ്റെ അന്വേഷണം വഴിതിരിച്ച് വിടാനും കള്ളം പറഞ്ഞ് രക്ഷപ്പെടാനും ശ്രമിച്ച പ്രതികളെ പോലീസ് കൃത്യമായ തെളിവുകളോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ട്രാൻസലേറ്ററിൻ്റെ സഹായത്തോടെ കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം പ്രതികൾക്കെതിരെ കേസെടുക്കുകയും ചെയ്തു.പ്രതികള്‍ തട്ടിയെടുത്ത ആറു പവനോളം ആഭരണങ്ങൾ വിറ്റ കടയിൽ നിന്നും പോലീസ് കണ്ടെടുത്തു.ആഭരണങ്ങൾ വിറ്റു കിട്ടിയ പണം വില കൂടിയ മൊബൈലുകളും മറ്റും വാങ്ങി ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയാണ് പ്രതികൾ ചെയ്തതെന്ന് പോലീസ് അറിയിച്ചു
പിടിയിലായ മുഹമ്മദ് റാഷിദിൻ്റെ പേരിൽ തിരൂർ പോലീസിൽ നേരത്തെയും കേസ് ഉണ്ടായിരുന്നതായി ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.ഷൊർണ്ണൂർ ഡിവൈഎസ്പി മനോജ്കുമാറിൻ്റെ നേതൃത്വത്തിൽ ചാലിശ്ശേരി സിഐ മഹേന്ദ്രസിംഹൻ,എസ്ഐ ശ്രീലാൽ,സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അബ്ദുൾറഷീദ്,എസ് സി പി ഒ സജിത്ത്,എഎസ്ഐ ജയൻ, എസ് സി പി ഒ മാരായ രഞ്ജിത്ത്,നൗഷാദ് ഖാൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് സഹതാപം സൃഷ്ടിച്ച് നടന്ന വന്‍ തട്ടിപ്പിന്റെ ചുരുള്‍ അഴിച്ചത്.പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു







