എടപ്പാള്‍:ഭക്ഷണശാലകളിൽ ശുചിത്വമുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉറപ്പു വരുത്തുവാൻ
ശുചിത്വം ശീലമാക്കാം”ക്യാമ്പയിന് തവനൂര്‍ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.ക്യാമ്പയിന്റെ ഭാഗമായി ഭക്ഷണ പദാർത്ഥങ്ങളും ശീതളപാനീയങ്ങളും നിർമ്മിക്കുമ്പോഴും വിതരണം ചെയ്യുമ്പോഴും പാലിക്കേണ്ട ശുചിത്വ ശീലങ്ങളെങ്ങളെ കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ബോധവത്ക്കരണം നടത്തി.ഹോട്ടലുകളും,ശീതളപാനീയ കേന്ദ്രങ്ങളും കയറി ആരോഗ്യ പ്രവർത്തകർ ഭക്ഷണ നിർമ്മാണ വിതരണ തൊഴിലാളികൾക്ക് നിർദ്ദേശങ്ങൾ അടങ്ങിയ”ശുചിത്വം ശീലമാക്കാം” എന്ന ബോധവത്ക്കരണ സന്ദേശ പോസ്റ്റർ നല്‍കി.പരിപാടിയുടെ ഭാഗമായി കച്ചവട സ്ഥാപനങ്ങളിൽ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. തവനൂർ ഗ്രാമപഞ്ചായത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തിലാണ് ക്യാമ്പയിൻ നടക്കുന്നത്.ശുചിത്വമുള്ള ഭക്ഷണവും, ശീതളപാനീയങ്ങളും ലഭ്യമാക്കുക വഴി
ജലജന്യരോഗങ്ങളും മറ്റു പകർച്ചവ്യാധികളും തടയുക എന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.പബ്ലിക്ക് ഹെൽത്ത് ആക്ട് നടപ്പാക്കുന്നതോടൊപ്പംക്യാമ്പയിൻ മുഖേന
ബോധവത്ക്കണം ശക്തമാക്കുകയാണ്
ലക്ഷ്യം.തവനൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൂരട ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ തവനൂർ
തങ്ങൾപ്പടിയില്‍ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് പോസ്റ്റർ പതിച്ച് ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.എ.ജുൽന അധ്യക്ഷത വഹിച്ചു.ഹെൽത്ത് ഇൻസ്പെക്ടർമ്മാരായ രാജേഷ് പ്രശാന്തിയിൽ,പി.പി.അനിൽ, പി.കെ.ഷിബിൻ എന്നിവർ നേതൃത്വം നൽകി.











