വെളിയങ്കോട്: “ലോകം സാങ്കേതികത വിദ്യയുടെ അത്യുന്നതങ്ങളിൽ എത്തി നിൽക്കുന്ന ഈ ആർട്ടിഫിഷ്യൽ ഇന്റലിജന്റ് കാലത്ത് സാമൂഹിക മാറ്റങ്ങളെ അതിന്റെ മൂല്യങ്ങൾ നിലനിർത്തി വിദ്യാഭ്യസത്തെ പ്രയോജനപ്പെടുത്തണം” എന്ന് കാലിക്കറ്റ് സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലർ ഡോ:എം.നാസർ പറഞ്ഞു വെളിയങ്കോട് എംടിഎം കോളേജിന്റെ ഗ്രേഡിയിസ്റ്റ 2025 ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച വിജയം നേടിയ മാളവിക, വർഷ എന്നീ വിദ്യാര്ഥിനികൾക്കുള്ള വികെ ഐഷക്കുട്ടി ഉമ്മ മെമ്മോറിയൽ സ്വർണ്ണമെഡൻ സമ്മാനിച്ചു.എംടിഎം ട്രസ്റ്റ് ട്രഷറർ ഡോ സഹീർ നെടുവഞ്ചേരി അധ്യക്ഷനായിരുന്നു.വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ,കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ: ഖലീമുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജയൻ, ഗ്രാമ പഞ്ചയത്ത് അംഗം റസ്ലത്ത് സക്കീർ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ അബ്ദുൾ കരീം കെ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ഫൗഷിബ നന്ദിയും പറഞ്ഞു. ഇരുനൂറോളം വിദ്യാർത്ഥികളാണ് ബിരുദ സർട്ടിഫിക്കറ്റിന് അർഹരായത്. ഒപ്പം ടാലി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്‌സുകൾ വിജയിച്ചവർക്കും സർട്ടിഫിക്കറ്റുകൾ നൽകി.യൂണിവേഴ്സ്റ്റിറ്റിക്ക് വേണ്ടി ടെക്സ്റ്റ് ബുക്കുകൾ തയ്യാറാക്കിയ സോഷ്യോളജി വിഭാഗം മേധാവി അബുൾ വാസിഹ്, പാരാ ഒളിമ്പിസിൽ സ്വർണമെഡൽ നേടിയ അസിസ്റ്റന്റ് പ്രൊഫസർ ആഷിക് എൻപി. കലാ സാഹിത്യ രംഗത്ത് പുരസ്‌കാരങ്ങൾ നേടിയ ലൈബ്രെറിയൻ ഫൈസൽ ബാവ എന്നിവരെ ആദരിച്ചു.