ചങ്ങരംകുളം:അസബഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പിജി ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റ്, സംരംഭകത്വ വികസന ക്ലബ്, ഇൻസ്റ്റിറ്റ്യൂഷണൽ ഇന്നവേഷൻ കൗൺസിൽ എന്നിവരുടെ നേതൃത്വത്തിൽ രത്തൻ ടാറ്റ അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു.പരിപാടിയിൽ രത്തൻ ടാറ്റയുടെ ഡോക്യുമെന്ററി പ്രദർശനവും പിജി വിഭാഗം വിദ്യാർത്ഥികളുടെ സെമിനാർ അവതരണവും നടത്തി. കൊമേഴ്സ് വിഭാഗംമേധാവി ജൂബി സി കെ സ്വാഗതം പറഞ്ഞു.പ്രിൻസിപ്പൽ പ്രൊഫസർ മുഹമ്മദ് കോയയുടെ അധ്യക്ഷതയിൽ അസബാഹ് കോളേജ് പ്രസിഡന്റ് പി.പി.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. ബൈജു, അസ്സബാഹ് കോളേജ് സെക്രട്ടറി മുഹമ്മദ് ഉണ്ണി ഹാജി, കോമേഴ്‌സ് വിഭാഗം അധ്യാപരായ ശ്രീജ, ജിഷ തുടങ്ങിയവർ സംസാരിച്ചു.