ചാലിശ്ശേരി :ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻ്റെ ജനന പെരുന്നാളിന് (എട്ടുനോമ്പ് )കൊടിയേറി.ഞായറാഴ്ച രാവിലെ വിശുദ്ധ കുർബ്ബാനയും , കാലം ചെയ്ത പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ മൂന്നാമത് ശ്രാദ്ധവും ആചരിച്ചു. തുടർന്ന് വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ പെരുന്നാൾ കൊടിയേറ്റം നടത്തി.സെപ്തംബർ ഒന്ന് മുതൽ എട്ടുവരെയാണ് ദൈവമാതാവിൻ്റെ മധ്യസ്ഥത യാചിച്ചുള്ള എട്ടുനോമ്പാചരണം നടക്കുന്നത്എട്ടു ദിവസങ്ങളിലും രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന ,പകൽ ധ്യാനയോഗം ,വൈകീട്ട് സന്ധ്യാനമസക്കാരം,ഗാന ശൂശ്രുഷയും 43 മത് എട്ടുനോമ്പ് സുവിശേഷ മഹായോഗം ,അഞ്ചാം തിയ്യതി രാത്രി മുട്ടുകുത്തൽ വഴിപാടും എന്നിവ നടക്കും.ഏഴാം തിയ്യതി രാത്രി ഏഴിന് പ്രസിദ്ധവും ഭക്തിനിർഭരവുമായ എട്ടുനോമ്പ് റാസ ,ദൈവമാതാവിൻ്റെ വിശുദ്ധ സൂനോറെ വണക്കം ,അത്താഴ സദ്യ എന്നിവ നടക്കുംസമാപന ദിവസം എട്ടിന് കുരിയാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത കുർബ്ബാന അർപ്പിക്കും പ്രദക്ഷിണം ,നേർച്ചസദ്യ എന്നിവയോടെ പെരുന്നാൾ സമാപിക്കും.ശനിയാഴ്ച രാത്രി പെരുന്നാളിന് മുന്നോടിയായി ഒരുക്കധ്യാനവും നടത്തി.പെരുന്നാളിന് വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരുടെ നേതൃത്വത്തിലുള്ള 51 അംഗ കമ്മിറ്റി നേതൃത്വം നൽകും.











