കാര്‍ഷിക വൃത്തിയിലൂടെ മാത്രം വരുമാനം കൂടിയ സംസ്ഥാനങ്ങളില്‍ കേരളവും.നബാര്‍ഡ് പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടിലാണ് കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കാര്‍ഷിക വരുമാനം ഉയര്‍ന്നത്.25.5 ശതമാനത്തില്‍ നിന്ന് 80.3 ശതമാനമായാണ് വര്‍ധന. അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ബീഹാര്‍ ,തൃപുര എന്നിവിടങ്ങളില്‍ കാര്‍ഷിക വരുമാനത്തില്‍ ഇടിവുണ്ടായതായും സര്‍വേ റിപ്പോര്‍ട്ട്.നബാര്‍ഡ് പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടിലാണ് കാര്‍ഷികവരുമാന വര്‍ധനയില്‍ കേരളം ഇടംപിടിച്ചത്..25.5 ശതമാനത്തില്‍നിന്ന് 80.3 ശതമാനയി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.കേരളത്തിനൊപ്പം പഞ്ചാബ് ,ഹരിയാന, എന്നീ സംസ്ഥാനങ്ങളും പട്ടികയിലുണ്ട്. പഞ്ചാബ് – 31,433 രൂപ, ഹരിയാന – 25,655 രൂപ, കേരളത്തില്‍ – 22,757 രൂപ എന്നിങ്ങനെയാണിത് വര്‍ധനയുണ്ടായത്.