• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോണ്‍ഗ്രസില്‍ ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കും’: വി ഡി സതീശന്‍

cntv team by cntv team
August 21, 2025
in Kerala
A A
കോണ്‍ഗ്രസില്‍ ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കും’: വി ഡി സതീശന്‍
0
SHARES
125
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്ന ഗുരുതര ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിക്കകത്തുളള ഏത് നേതാവിനെതിരെ ആരോപണങ്ങള്‍ വന്നാലും പാര്‍ട്ടി ഗൗരവമായി പരിശോധിക്കുകയും മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്യുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. വെളിപ്പെടുത്തല്‍ നടത്തിയ കുട്ടിയെ വിവാദ കേന്ദ്രമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തനിക്ക് അവര്‍ മകളെപ്പോലെയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഷയം കര്‍ശനമായി കൈകാര്യം ചെയ്യുമെന്നും എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും, അതിന് താന്‍ തന്നെ മുന്‍കൈ എടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.’പാര്‍ട്ടിക്കകത്തുളള ഏത് നേതാവിനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ വന്നാല്‍ പാര്‍ട്ടി ഗൗരവമായി പരിശോധിക്കുകയും മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്യും.അതില്‍ ഒരു വിട്ടുവീഴ്ച്ചയമില്ല. അത് ആരായാലും. ആ കുട്ടിയെ വിവാദ കേന്ദ്രമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് എന്റെ മകളെപ്പോലെയുളള കുട്ടിയാണ്. കോണ്‍ഗ്രസിനകത്ത് ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ല. കര്‍ശനമായി കൈകാര്യം ചെയ്യും. എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും. അതിന് ഞാന്‍ തന്നെ മുന്‍കൈ എടുക്കും. തെറ്റായ മെസേജ് ഒരാള്‍ അയച്ചുവെന്ന് മകളെപ്പോലെ കാണുന്ന ഒരു കുട്ടി വന്ന് പറഞ്ഞാല്‍ ഒരു പിതാവ് എന്തുചെയ്യും? അത് ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് പാര്‍ട്ടി ഗൗരവതരമായി പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും.’-വി ഡി സതീശന്‍ പറഞ്ഞു.നേരത്തെ പാര്‍ട്ടിയുടെ മുന്നില്‍ പരാതിയൊന്നും വന്നിട്ടില്ലെന്നും വ്യക്തിപരമായി തന്നോട് വേറെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ‘സമീപിച്ചാല്‍ നടപടിയെടുക്കും. ഇപ്പോള്‍ ഗൗരവതരമായ ആരോപണം വന്നിരിക്കുന്നു. അത് പരിശോധിക്കും. രാഷ്ട്രീയ രംഗത്തുളള ആളുകളെക്കുറിച്ച് പല രീതിയിലും ആളുകള്‍ പറയും. ഗൗരവമുളള പരാതികള്‍ വരുമ്പോള്‍ അത് പരിശോധിക്കും. പാര്‍ട്ടി കോടതിയാവുകയല്ല, പക്ഷെ പാര്‍ട്ടി ചെയ്യേണ്ട നടപടി പാര്‍ട്ടി ചെയ്യും. നേരത്തെ എഐസിസിക്ക് പരാതി കിട്ടിയതായി എനിക്കറിയില്ല. ഞങ്ങളറിഞ്ഞാന്‍ ഇടപെടും. ഞാന്‍ ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യുന്നയാളല്ല. ആ കുട്ടി ഇന്നലെ നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍) തലകുത്തി ചോദിച്ചിട്ടും എന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞോ ഞാന്‍ പിതാവിന് തുല്യനാണ് എന്നാണ് കുട്ടി പറഞ്ഞത്. ആ കുട്ടിയെ ഇരയാക്കി എന്നെ ടാര്‍ഗെറ്റ് ചെയ്തില്ലേ. രാഹുലിനെതിരായ നടപടി സംഘടനാപരമായി എടുക്കേണ്ട തീരുമാനമാണ്. പരാതി പരിശോധിച്ച് എല്ലാ വശങ്ങളും നോക്കി, ആരോപണവിധേയന് മറുപടി പറയാനുളള അവസരം കൂടി കൊടുത്ത് നടപടിയെടുക്കും. പാര്‍ട്ടിയില്‍ ഒരു നടപടിക്രമമുണ്ട്’- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു വെളിപ്പെടുത്തല്‍. അതിനുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സോഷ്യൽ മീഡിയയിലൂടെ നടത്തിയ അശ്ലീല ചാറ്റും പുറത്ത് വന്നിട്ടുണ്ട്. ഗുരുതര ആരോപണങ്ങൾ ശക്തമായതോടെ രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണമെന്ന സമ്മർദവും ശക്തമാവുകയാണ്.

Related Posts

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍
Kerala

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

September 29, 2026
16
റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ
Crime

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

September 29, 2026
161
മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി
Kerala

മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി

September 29, 2026
46
വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി
Kerala

വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

September 29, 2026
5
സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി
Kerala

സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി

September 29, 2026
6
38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി
Kerala

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

September 29, 2026
111
Next Post
മലപ്പുറത്ത് കാട്ടാന ആക്രമണം; വയോധിക കൊല്ലപ്പെട്ടു

മലപ്പുറത്ത് കാട്ടാന ആക്രമണം; വയോധിക കൊല്ലപ്പെട്ടു

Recent News

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

September 29, 2026
16
റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

September 29, 2026
161
റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

September 29, 2026
3
അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

September 29, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025