എടപ്പാള്‍:ഹോങ്കോങ്ങിൽ വെച്ച് നടന്ന ഏഷ്യൻ അമേച്ർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം നേടിയാണ് ബാലഗണേഷന്‍ സെർബിയിൽ നടക്കുന്ന വേൾഡ് അമേച്ചർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ യോഗ്യത നേടിയത്.ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന ബാലഗണേശനെ എടപ്പാൾ ഗോവിന്ദ ഫിറ്റ്നസ് സെന്റർ അനുമോദിച്ചു.ഗോവിന്ദ ഫിറ്റ്നസ് സെന്റർ സ്റ്റുഡന്റ് കൂടിയായ ബാലഗണേശനെ ഫിറ്റ്നസ് അംഗങ്ങളുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്.ഫിറ്റ്നസ് സെന്റർ ഇൻസ്ട്രക്ടർ ജോസ് ഉപഹാരം നൽകി.തുടർന്ന് മധുരപലഹാരം വിതരണവും നടത്തി.ഫിറ്റ്നസ് സെന്ററിലെ അംഗങ്ങളായ അനന്ദു, രഞ്ജിത്ത്, അഭിഷേക് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.