തൃത്താലയിൽ പോലീസിനെ കബളിപ്പിച്ച് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി.വധശ്രമ കേസിലെ പ്രതി കാഞ്ഞിരത്താണി സ്വദേശി സുൽത്താൻ റാഫിയെ ആണ് പിടികൂടിയത്.പല തവണ പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.ലൊക്കേഷന്‍ തേടി പോലീസ് എത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.സംശയം തോന്നി വീണ്ടും വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് വീടിന്റെ മച്ചിൽ നിന്നും ഇയാളെ പിടികൂടുന്നത്