ചാലിശ്ശേരി ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ പ്ളസ്ടു വിദ്യാർത്ഥിയായ യദുകൃഷ്ണന്‍ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക്.തിരുവനന്തപുരത്ത് ചന്ദ്രശേഖർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് അണ്ടർ–20 പുരുഷ വിഭാഗം പോൾവാൾട്ടിൽ യദുകൃഷ്ണന്‍ രണ്ടാം സ്ഥാനം നേടിയത്.കോക്കൂര്‍ മഠത്തുംപുറം സ്വദേശി യദുകൃഷ്ണനാണ് സ്കൂളിനും നാടിനും അഭിമാനമായി ദേശീയ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്.2023 ൽ കുന്നംകുളത്ത് നടന്ന സംസ്ഥാനകായിക മേളയിൽ മുളത്തണ്ട് ഉപയോഗിച്ച്
പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച യദുവിന്റെ വാർത്ത മാധ്യമത്തിൽ വന്നതോടെയാണ് സുരേഷ് ഗോപി 1.14 ലക്ഷം രൂപ വിലവരുന്ന 145 എൽ.ബി ഫൈബർ പോൾ ചാലിശ്ശേരി സ്കൂളിന് സമ്മാനമായി നൽകിയത്.ഇത് ഉയോഗിച്ച് നടത്തിയ പരിശീലനത്തിലാണ് യദു കഴിഞ്ഞ വർഷം തൃത്താല ഉപജില്ലയിലും,പാലക്കാട് ജില്ല കായികമേളയിലും ഒന്നാം സ്ഥാനവും,എറണാകുളത്ത് നടന്ന സംസ്ഥാന കായികമേളയിൽ അഞ്ചാം സ്ഥാനവും നേടിയത്.സുരേഷ് ഗോപി സമ്മാനിച്ച ഫൈബർപോളിലൂടെ രണ്ടാം സ്ഥാനത്ത് എത്തിയ ആഹ്ലാദത്തിലാണ് ചാലിശ്ശേരി സ്കൂളും യദുകൃഷ്ണയും.കുറ്റിയാട്ടിൽ ഉണ്ണികൃഷ്ണൻ, ശാലിനി ദമ്പതികളുടെ ഇളയ മകനാണ് യദു കൃഷ്ണൻ.സെപ്തംബർ 9 -11 തിയ്യതികളിൽ പുതുചേരിയിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ യദുവിന് മികച്ച വിജയം കൈവരിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അധ്യാപകരും സ്കൂളും.