മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായ വാർത്തയിൽ പ്രതികരണവുമായി മോഹൻലാൽ. ഫേസ്ബുക്കിൽ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടൻ പങ്കുവെച്ചത്. മലയാളികൾ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു മോഹൻലാലിന്റേത്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്.പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. ഇവരുടെയെല്ലാം പോസ്റ്റുകള്‍ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ എത്തുകയാണ്.മഹേഷ് നാരായണൻ ചിത്രത്തിലാണ് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്നത്. വൈകാതെ തന്നെ മമ്മൂട്ടി ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോൾ വന്ന ഈ വാർത്തയിൽ ആരാധകർ ഏറെ സന്തോഷത്തിലാണ്.