ചങ്ങരംകുളം :മദ്യത്തിനും ലഹരിക്കും ബ്രുവറിക്കും എതിരെ സമൂഹ മനസ്സാക്ഷിയെ ഉണർത്താൻആഗസ്റ്റ് 20 ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വളയംകുളത്ത് ജനാരോഗ്യ പ്രസ്ഥാനം സംഘടിപ്പിക്കുന്ന ഉപവാസ സത്യാഗ്രഹത്തിന്റെ വിളംബര ജാഥ ചങ്ങരംകുളത്ത് നടന്നു.ചെയർമാൻ പി പി യൂസഫലി ഉദ്ഘാടനം ചെയ്തു.മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു. അടാട്ട് വാസുദേവൻ, കെ അനസ്, കെ സി അലി,ടി വി മുഹമ്മദ് അബ്ദുറഹ്മാൻ,താഹിർ ഇസ്മായിൽ, അബ്ബാസ് എൻ എം, ഇ വി മുജീബ്, കരീം ആലംകോട് പ്രസംഗിച്ചു