ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല എം എൻ കുറുപ്പ് സ്മാരക കവിതാ പുരസ്കാരം നേടിയ നീതു സി സുബ്രഹ്മണ്യനെ ആദരിച്ചു.ആദരച്ചടങ്ങ് കവി ഡോ.ഹരിയാനന്ദകുമാർ ഉദ്ഘാടനം ചെയ്തു.പി കെ രാജൻ അധ്യക്ഷത വഹിച്ചു.എഴുത്തുകാരൻ സോമൻ ചെമ്പ്രേത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. തുടർന്ന് നടന്ന കവിയരങ്ങ് എടപ്പാൾ സി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.പന്താവൂർ ശങ്കരനാരായണൻ ധന്യ ഉണ്ണികൃഷ്ണൻ കെ വി ശശീന്ദ്രൻ എം എ ഫാറൂഖ് എ പി ശ്രീധരൻ സിവി ഷബ്ന ഇ ശാലിനി പി എൻ രാജ് ജഗേഷ് പി ബി ഷീല മണികണ്ഠൻ വേളയാട് ഇസ്ഹാഖ് ഒതളൂർ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.







