എടപ്പാൾ:സംസ്ഥാന സ്കൂൾ കായികമേളയിൽ സ്കൂൾ തലത്തിൽ ഹാട്രിക് കിരീടം നേടിയ ഐഡിയൽ കടകശ്ശേരിയിലെ കായിക വിദ്യാർഥികൾക്കും കായികാധ്യാപകർക്കും ഐഡിയൽ ട്രസ്റ്റ് ഡയറക്ടർമാരുടെയും കടകശ്ശേരിപൗരാവലിയുടെയും ഐഡിയൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഘോഷയാത്രയായി വന്ന് തിരൂർ വാഗൺ ട്രാജഡി ഹാളിൽ മലപ്പുറം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ നടന്ന സ്വീകരണത്തിനു ശേഷം തുറന്ന വാഹനത്തിലാണ് ഐഡിയൽ ക്യാമ്പസിലേക്ക് ആനയിച്ചത്.വർണ്ണാഭമായ സ്വീകരണത്തിൽ
ഐഡിയൽ ബാൻഡ് വാദ്യത്തിന്റെയും സ്റ്റുഡൻസ്പോലീസ് കേഡറ്റ്,സ്കൗട്ട് ആൻഡ് ഗൈഡ്സ്, ശിങ്കാരിമേളം തുടങ്ങിയവ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് ഐഡിയൽ ക്യാമ്പസിലേക്ക് കായിക പ്രതിഭകളെ ആനയിച്ചത്.തുടർനടന്ന് അനുമോദന ചടങ്ങിൽ ഐഡിയൽ ട്രസ്റ്റിന് വേണ്ടി ചെയർമാൻ പി കുഞ്ഞാവു ഹാജി അടക്കമുള്ള മുഴുവൻ ഡയറക്ടർമാരും കടകശ്ശേരി പൗരാവലിക്ക് വേണ്ടി സയ്യിദ് അക്ബർ അലി ശിഹാബ് തങ്ങൾ,കക്കാട്ട് വേണു എന്നിവരും ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു.സ്കൂളിനെ പ്രതിനിധീകരിച്ച് മാനേജർ മജീദ് ഐഡിയൽ, പ്രൊഫ: പി കോയക്കുട്ടി,സീനിയർ പ്രിൻസിപ്പാൾ എഫ് ഫിറോസ്, സിബിഎസ്ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, ഹൈസ്കൂൾ എച്ച് എം ചിത്ര ഹരിദാസ്, ബിന്ദു മോഹൻ,ഉഷകൃഷ്ണകുമാർ , അഭിലാഷ് ശങ്കർ, ഉമർ പുനത്തിൽ, വി മൊയ്തു, സുപ്രിയ ഉണ്ണികൃഷ്ണൻ , ബിന്ദു പ്രകാശ്, പി വി സിന്ധു, വിജയാനന്ദ്, സെന്തിൽ കുമരൻ തുടങ്ങിയവർ ഉപഹാരം സമർപ്പിച്ചു.