ബോക്സ് ഓഫീസ് തൂക്കി കൂലി. രജനി ചിത്രം കൂലിയുടെ ആദ്യദിനകളക്ഷൻ 151 കോടി രൂപയാണ് നേടിയത്. നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ആണ് കളക്ഷൻവിവരം പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ നേടുന്ന ഏറ്റവും കൂടിയ ആദ്യദിന കളക്ഷനാണ് കൂലി നേടിയത്. തകർത്തത് വിജയ് ചിത്രം ലിയോയുടെ റെക്കോർഡാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഇതിനകം തന്നെ മികച്ച അഡ്വാൻസ് ബുക്കിംഗുകളിലൂടെ തരംഗം സൃഷ്ടിച്ചിരുന്നു.ഇന്ത്യയിലെ വിവിധ ഭാഷകളിലായി കൂലിയുടെ ആദ്യ ദിവസത്തെ മൊത്തം കളക്ഷൻ ഏകദേശം 65 കോടി രൂപയാണെങ്കിലും, തമിഴ്‌നാട്ടിൽ നിന്ന് 28–30 കോടി രൂപയും, ആന്ധ്രാപ്രദേശ്/തെലങ്കാനയിൽ നിന്ന് 16–18 കോടി രൂപയും, കർണാടകയിൽ നിന്ന് 14–15 കോടി രൂപയും, കേരളത്തിൽ നിന്ന് 10 കോടി രൂപയും, വിദേശ വിപണികളിൽ നിന്ന് 75 കോടി രൂപയും കൂലി നേടിയതായി ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഈ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ആദ്യ ദിവസം 76 കോടി രൂപ നേടിയ ലിയോയുടെ റെക്കോർഡ് ചിത്രം മറികടന്നു, ഇത് ഇതുവരെയുള്ള ഏറ്റവും വലിയ തമിഴ് ഓപ്പണർ എന്ന റെക്കോർഡ് കൂലിക്ക് നൽകിക്കഴിഞ്ഞു. സ്വാതന്ത്ര്യദിന വാരാന്ത്യത്തിന് തൊട്ടുമുമ്പ് റിലീസ് ചെയ്ത ചിത്രം, വരും ദിവസങ്ങളിൽ ബോക്സ് ഓഫീസ് കണക്കുകൾ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.