എടപ്പാള്‍: കാട്ടുപന്നി ശല്യം കൊണ്ട് കർഷകർ ദുരിതത്തിലാണെന്നും വിഷയത്തിൽ വട്ടംകുളം പഞ്ചായത്ത് അധികൃതരുടെ അനാസ്ഥക്കെതിരെ കേരളകർഷക സംഘം വട്ടംകുളം, ചുങ്കം വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വട്ടംകുളം പഞ്ചായത്ത് ഓഫീസിലേക്ക് കർഷകമാർച്ച് സംഘടിപ്പിച്ചു. മാർച്ച് കർഷകസംഘം ജില്ലാ പ്രസിഡന്റ് പി.ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു.കർഷകസംഘം ചുങ്കം വില്ലേജ് സെക്രട്ടറി പി.കെ രാമചന്ദ്രൻ അധ്യക്ഷനായി.കർഷകസംഘം വട്ടംകുളം വില്ലേജ് സെക്രട്ടറി എസ്.ജിതേഷ്, കർഷക സംഘം ഏരിയ സെക്രട്ടറി ഇ.രാജാഗോപാൽ, സി.പി.ഐ.എം എടപ്പാൾ ഏരിയ കമ്മിറ്റി മെംമ്പർമാരായ എം.മുസ്തഫ,എസ്.സുജിത്,സി.എസ് പ്രസന്ന,കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ദേവിക്കുട്ടി, സി.പി.ഐ.എം വട്ടംകുളം എൽ.സി സെക്രട്ടറി എം.എ നവാബ്,സി.പി.ഐ.എം ചുങ്കം എൽ.സി സെക്രട്ടറി കെ.പി മോഹനൻ, കർഷകസംഘം ചുങ്കം വില്ലേജ് പ്രസിഡന്റ് കെ.കുമാരൻ സംസാരിച്ചു. സമരത്തിനോടാനുബന്ധിച്ചു നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.