ചങ്ങരംകുളം:സംഭരിച്ച നെല്ലിന്റെ പണം നൽകാതെ നെല്ല് കർഷകരെ വഞ്ചിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചിങ്ങം ഒന്ന് കർഷക ദിനാഘോഷ പരിപാടികൾ ബഹിഷ്കരിക്കാൻ വെളിയംകോട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി തീരിമാനിച്ചു. വസ്തു പണയപ്പെടുത്തി വായ്പ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ കർഷകർക്ക് സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തത് മൂലം വലിയ ബാധ്യതയാണ് ഉണ്ടായിട്ടുള്ളെതെന്നും ഇതിനു പരിഹാരം കാണാതേയും, സമരം നയിക്കുന്ന കർഷകരുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ നടപടിയിലും പ്രതിഷേധിച്ചാണ് ചിങ്ങം ഒന്നിന്റെ ആഘോഷ പരിപാടികളിൽ നിന്നും വിട്ട് നിന്ന് പ്രതിഷേധിക്കുന്നതെന്ന് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പി ടി അബ്ദുൽ കാദർ പറഞ്ഞു











