ചങ്ങരംകുളത്തെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനു വേണ്ടി ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ വി ഷഹീറിൻ്റെ അധ്യക്ഷതയിൽ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി വിളിച്ച് ചേർത്തു ചങ്ങരംകുളം എസ്ഐ രാധാകൃഷ്ണൻ,പൊന്നാനി എംവിഐ അഷ്റഫ്, പിഡബ്ളിയു ഓവർസിയർ റിയാസ്, വ്യാപാരിവ്യവസായി സമിതി സെക്രട്ടറി റൗഫ് ചിയ്യാനൂർ ,വ്യാപാരി ഏകോപനസമിതി പ്രസിഡൻ്റ് ഖാലിദ്,ബസ് ഓണേഴ്സ്,ഓട്ടോ ,ടാക്സി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു മീറ്റിങ്ങിന് ശേഷം ടൗണിൽ പോയി സ്ഥിതിഗതികൾ വിലയിരുത്തി ട്രാഫിക്ക് പരിഷ്ക്കരിക്കാൻ കമ്മിറ്റി തീരുമാനിച്ചു








