ചങ്ങരംകുളം:2025- 26 അദ്ധ്യയന വർഷത്തിൽ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, ഡിഗ്രി, എം എ കോഴ്സുകളിൽ അഡ്മിഷൻ നേടിയ നവാഗത വിദ്യാർത്ഥികളുടെ സംഗമവും വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ചവർക്കുള്ള അവാർഡ് വിതരണവും നടന്നു.അസ്സബാഹ് അറബിക് കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോക്ടര്‍ കെ എ അബ്ദുൽ ഹസീബ് മദനി അധ്യക്ഷത വഹിച്ചു .അസ്സബാഹ് ആർട്സ് & സയൻസ് കോളേജ് സെക്രട്ടറി വി മുഹമ്മദുണ്ണി ഹാജി ഉദ്ഘാടനം നിർവഹിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി എ അഫ്ദലുൽ ഉലമ പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കിയ എം ജാസ്മിനുള്ള മാനേജ്മെൻ്റ് ഉപഹാരം അസ്സബാഹ് ട്രസ്റ്റ് വൈ: ചെയർമാൻ കുഞ്ഞുമുഹമ്മദ് കോക്കൂരും പി ടി എ ഉപഹാരം പി ടി എ വൈ : പ്രസിഡൻ്റ് സലിം കോക്കൂരും കൈമാറി.എം എ അറബിക് പരീക്ഷയിൽ ഉന്നത വിജയം നേടിയ നാഫില വി എൻ , യു ജി സി നെറ്റ് പരീക്ഷ വിജയിച്ച അസിസ്റ്റൻ്റ് പ്രഫസർ അബ്ദുൽ ഹക്കീം പി എന്നിവർക്കുള്ള ഉപഹാരം കോളേജ് പ്രസിഡന്റ് എം വി ബഷീർ ട്രസ്റ്റ് ജന:സെക്രട്ടറി കുഞ്ഞുമുഹമ്മദ് പന്താവൂർ ആർട്സ് കോളേജ് പ്രസിഡൻ്റ് പി പി എം അഷ്റഫ് എന്നിവർ യഥാക്രമം നിർവ്വഹിച്ചു.ചടങ്ങിൽ അക്കാദമി ഓഫ് എക്സലൻസ് ഡയറക്ടർ ഡോ:സാബിർ നവാസ് അറബി ഭാഷ പഠനത്തിൻ്റെ അനന്ത സാധ്യതകളെ സംബന്ധിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു കെ വി മുഹമ്മദ് മൗലവി അബ്ദുൽ മജീദ് മൗലവി ഹമീദ് കൊക്കൂർ മറ്റു മാനേജമെന്റ് പ്രതി നിധി കൾ പങ്കെടുത്തു.കോളേജ് സെക്രട്ടറി ഹമീദ് മാസ്റ്റർ, എം വി എം സെക്രട്ടറി പി ഐ മുജീബ് റഹ്മാൻ, ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ വെല്ലിംങ്ടൺ സ്റ്റാഫ് പ്രതിനിധി യാസിർ അൻസാരി തുടങ്ങിയവർ സംസാരിച്ചു.ഉച്ചക്ക് ശേഷമുള്ള ചടങ്ങിൽ നവാഗത വിദ്യാർത്ഥികളുടെ സർഗ്ഗ വിരുന്ന് അരങ്ങേറി.











