ചങ്ങരംകുളം:തൃശൂർ മോഡൽ വോട്ട് ചേർക്കലും വിജയവും സംസ്ഥാന വ്യാപകമായി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിൽ ആവർത്തിക്കുമെന്ന് ബിജെപി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ പറഞ്ഞു.കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് നേരെ നടന്ന ആക്രമത്തിലും ജസ്റ്റിൻ ജേക്കബിനെതിരെ നടന്ന അക്രമത്തിലും പ്രതിഷേധിച്ചു ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.സിപിഎം മോഡൽ കള്ളവോട്ട് കേരളത്തിൽ ബിജെപിയും നടത്തുന്നുണ്ടെന്ന വ്യാജപ്രചരണം കേരള സമൂഹം ഇതിനോടകം തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും,സിപിഎമ്മിനും കോൺഗ്രസിനും പരാതിയുണ്ടെങ്കിൽ കോടതിയെയാണ് സമീപിക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.പ്രസിഡണ്ട് അനീഷ് മൂക്കുതല അധ്യക്ഷത വഹിച്ചു, ജെനു പട്ടേരി,ടി ഗോപാലകൃഷ്ണൻ,കൃഷ്ണൻ പാവിട്ടപ്പുറം,മണി പന്താവൂർ,ബിപിൻ കോക്കൂർ,രഞ്ജിത്ത് മൂക്കുതല, ബിജു മാന്തടം, റിനില്‍ കാളച്ചാൽ, രജിതൻ പന്താവൂർ,വിനയകുമാർ വാഴള്ളി, എന്നിവർ പ്രസംഗിച്ചു











