ചങ്ങരംകുളം:മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നൊസ്റ്റാൾജിക് സ്കൂൾ ടൈം 1989 എസ്എസ്എൽസി ബാച്ചിന്റെ രണ്ടാമത് സംഗമം നൊസ്റ്റാൾജിയ സീസൺ ടു മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.അഗ്നിദ,അനന്യ,ഷീജ സിന്ധു എന്നിവർ ചേർന്ന് ആലപിച്ച പ്രാർത്ഥനയോടുകൂടി തുടങ്ങിയ നൊസ്റ്റാൾജിയ സീസൺ ടുവിന് സ്വാഗതസംഘം വൈസ് ചെയർമാൻ സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.സ്വാഗതസംഘം കൺവീനർ നൗഷാദ് യൂസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അംഗവും സ്കൂൾ പിടിഎ പ്രസിഡണ്ടുമായ മുസ്തഫ ചാലു പറമ്പിൽ നൊസ്റ്റാൾജിയ സീസൺ ടു ഉദ്ഘാടനം ചെയ്തു.ഗ്രൂപ്പ് അംഗങ്ങൾ ആയിരുന്ന സുരേഷ് പെരുമ്പാൾ ,പ്രമോദ് മൂക്കുതല ,അഷ്റഫ് പള്ളിക്കര,സുബ്രഹ്മണ്യൻ പന്താവൂർ ,നാസർ കാഞ്ഞിയൂർ,സൈഫുന്നിസ തെങ്ങിൽ എന്നിവർക്കുള്ള അനുശോചനം ദിനേശൻ ടി സി നിർവഹിച്ചു.ജയരാജൻ,മണികണ്ഠൻ പി.എസ്,സിന്ധുതുടങ്ങിയവർ ആശംസകൾ അറിയിച്ചു.തുടർന്ന് ഗ്രൂപ്പ് അംഗമായ റസിയ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി സംസാരിച്ചു.എസ്എസ്എൽസി പ്ലസ് ടു എന്നിവയിൽ ഉന്നത വിജയം നേടിയ അഗ്നിദ പ്രേമദാസ്,ശ്രേയ സുരേഷ്,നിസ്മ നൗഷാദ്,നീരജ വി ദിലീപ്,അർപിദ് പ്രേമദാസ്,അഹമ്മദ് റാസിക്ക്,അർച്ചന ബാബു തുടങ്ങിയവരെ ഗ്രൂപ്പ് അംഗങ്ങളായ സുബൈർ ആലുങ്ങൽ,ബിജു സിപി,ജയരാജ് മടത്തിപ്പാടം,ഫക്രുദീൻ,ജയപ്രകാശ് ഒ പി ,ബൈജു,മണികണ്ഠൻ കണ്ടനകം,ബാബു തിരുമംഗലത്ത്,മൈമൂന,രാജീവ് വി പി,സുജിത,മണികണ്ഠൻ മാക്കാലി ,ഷീജ രാജഗോപാൽ,ഹുസൈൻ കാഞ്ഞിയൂർ എന്നിവർ മെമെന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.സംഗമത്തിൽ കസേര കളിയിൽ നിരവധി പേർ പങ്കെടുത്തു.പുരുഷ വിഭാഗത്തിൽ രാജീവ് വി.പിയും,വനിതാ വിഭാഗത്തിൽ ഉമയും വിജയികളായി,സുന്ദരിക്ക് പൊട്ടുതടൽ മത്സരത്തിൽ വനിതാ വിഭാഗത്തിൽ അനിതയും പുരുഷ വിഭാഗത്തിൽ സുരേഷ് കുമാറും വിജയികളായി. വിവിധ മത്സരങ്ങളിലും കളികളിലും വിജയിച്ചവർക്ക് റഷീദ് ആലുങ്ങൽ,ദിലീപ് വി വി ,ഇബ്രാഹിം കുട്ടി,അഷ്റഫ് പന്താവൂർ ,ഉമാ,സിന്ധു കെ,മുഹമ്മദ് ഉണ്ണി,അനിത,ബുഷറ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.അംഗങ്ങൾ നടത്തിയ കരോക്കെ ഗാനമേളയിൽ ദിനേശൻ ടി സി ,ഷീജ,സിന്ധു,റസാക്ക്,അഗ്നിദ,സജിത,പ്രേമദാസ്,അനന്യ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.രാവിലെ 9 മണിക്ക് തുടങ്ങിയ സംഗമം ഉച്ചയ്ക്ക് സദ്യയോടുകൂടി യും വിവിധ കലാ മത്സരം പരിപാടികളോടും കൂടി അഞ്ചു മണിയോടെ പരിസമാപ്തിയായി.നിരവധി സഹപാഠികളാണ് സംഗമത്തിൽ എത്തിച്ചേർന്നത്.എത്തിച്ചേർന്നവർക്കും ഉന്നത വിജയം നേടിയവർക്കും പരിപാടികൾ അവതരിപ്പിച്ച വർക്കും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മഹേഷ് നന്ദി രേഖപ്പെടുത്തി.കലാപരിപാടികൾക്ക് ദിനേശൻ കൃഷ്ണദാസ് സിന്ധു എന്നിവർ നേതൃത്വം നൽകി







