• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, January 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗലങ്ങള്‍ ചത്തടിയുന്നത് പത്ത് മടങ്ങായി വര്‍ധിച്ചു; സിഎംഎഫ്ആര്‍ഐ പഠനം

cntv team by cntv team
August 12, 2025
in National
A A
അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗലങ്ങള്‍ ചത്തടിയുന്നത് പത്ത് മടങ്ങായി വര്‍ധിച്ചു; സിഎംഎഫ്ആര്‍ഐ പഠനം
0
SHARES
119
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗലങ്ങള്‍ ചത്ത് അടിയുന്നത് കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ പത്ത് മടങ്ങ് വര്‍ധിച്ചതായി കണ്ടെത്തല്‍. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടത്തിയ (സിഎംഎഫ്ആര്‍ഐ) പഠനത്തില്‍ 2004-2013 കാലയളവില്‍ പ്രതിവര്‍ഷം 0.3 ശതമാനമായിരുന്നത് 2013-2023 കാലയളവില്‍ പ്രതിവര്‍ഷം 3 ശതമാനമായി കുത്തനെ കൂടിയെന്ന് കണ്ടെത്തി.കേരളം, കര്‍ണാടക, ഗോവ തീരങ്ങളിലാണ് തിമിംഗലങ്ങള്‍ ഏറ്റവും കൂടുതല്‍ ചത്ത് അടിയുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഉയര്‍ന്ന അളവിലുള്ള കപ്പല്‍ ഗതാഗതം, മത്സ്യബന്ധനം, പാരിസ്ഥിതിക ഘടകങ്ങള്‍, ആഴം കുറഞ്ഞ തീരക്കടല്‍ എന്നിവ ഇതിന് ആക്കം കൂട്ടുന്നു. കടലിലെ ശബ്ദമലിനീകരണം, കപ്പല്‍ അപകടങ്ങള്‍, ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ച എന്നിവ തിമിംഗലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ശ്രദ്ധയും ഉയര്‍ന്ന പൗരബോധവും, ചത്തടിയുന്ന സംഭവങ്ങള്‍ പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇടയായിട്ടുണ്ടെന്നും പഠനം പറയുന്നു.ബ്രൈഡ്‌സ് തിമിംഗലമാണ് കൂടുതലായി ചത്ത് തീരത്ത് അടിയുന്നത്. 2023ല്‍ മാത്രം ഒമ്പത് തിമിംഗലങ്ങളാണ് ചത്ത് അടിഞ്ഞത്. കൂടുതലായും ആഗസ്ത്-നവംബര്‍ മാസങ്ങളിലാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.കാലവര്‍ഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരക്കടലുകളിലെ ഉയര്‍ന്ന ഉല്‍പാദനക്ഷമത ചെറുമത്സ്യങ്ങളുടെ വര്‍ധനവിന് സഹായകരമാകും. ഇതിനെ ലക്ഷ്യം വെച്ച് തീരക്കടലിലേക്ക് നീങ്ങുന്ന തിമിംഗലങ്ങള്‍ പലപ്പോഴും കരയോട് ചേര്‍ന്ന ആഴം കുറഞ്ഞ പ്രദേശങ്ങളില്‍ കുടുങ്ങുകയോ കരക്കടിയുകയോ ചെയ്യും. ഇതോടൊപ്പം പ്രക്ഷുബ്ധമായ കടല്‍ കാരണം ദിശയറിയാനുള്ള ശേഷി നഷ്ടപ്പെട്ട് തീരത്തെത്തിപ്പെടുന്നതുമാണ് മണ്‍സൂണ്‍ സമയത്ത് തിമിംഗലങ്ങള്‍ ചത്ത് തീരത്തടിയുന്നത് കൂടാന്‍ കാരണമാകുന്നത്.സമുദ്രോപരിതല താപനില കൂടുന്നതും തിമിംഗലങ്ങള്‍ക്ക് വിനയാകുന്നു. താപനില വര്‍ധിക്കുന്നത് മൂലം സമുദ്ര ആവാസവ്യവസ്ഥയിലുണ്ടാകുന്ന തടസ്സങ്ങള്‍ തിമിംഗലങ്ങള്‍ തീരക്കടലുകളിലേക്ക് ഒഴുകിപ്പോകാന്‍ ഇടവരുത്തുന്നു. ശക്തമായ ഒഴുക്ക് പരിക്കറ്റതും ചത്തതുമായ തിമിംഗലങ്ങളെ തീരങ്ങളിലേക്ക് ഒഴുക്കിവിടുന്നു- സിഎംഎഫ്ആര്‍ഐ പഠനം ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയിലെ സമുദ്രസസ്തനികളുമായി ബന്ധപ്പെട്ട ദേശീയ ഗവേഷണ പ്രൊജക്ടിന് കീഴില്‍ സീനിയര്‍ സയന്റിസ്റ്റ് ഡോ ആര്‍ രതീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ഈ ഗുരുതര സാഹചര്യം നേരിടുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ള സംരക്ഷണ പദ്ധതികളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.തത്സമയ മുന്നറിയിപ്പുകളും തിമിംഗല സംരക്ഷണ ശൃംഖലകളും ആവശ്യമാണെന്ന് പഠനം നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കല്‍, വിവര ശേഖരണത്തിന് സിറ്റിസന്‍ സയന്‍സ് ശക്തിപ്പെടുത്തല്‍ എന്നിവയും അനിവാര്യമാണെന്ന് പഠനം ചൂണ്ടിക്കാട്ടി.

Related Posts

’80 വർഷം കഴിഞ്ഞു, ചിതാഭസ്മം ഇന്ത്യയിൽ എത്തിക്കണം’; പിന്തുണ ആവശ്യപ്പെട്ട് സുഭാഷ് ചന്ദ്രബോസിന്റെ മകൾ
National

’80 വർഷം കഴിഞ്ഞു, ചിതാഭസ്മം ഇന്ത്യയിൽ എത്തിക്കണം’; പിന്തുണ ആവശ്യപ്പെട്ട് സുഭാഷ് ചന്ദ്രബോസിന്റെ മകൾ

January 23, 2026
243
ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു
Latest News

ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു

January 22, 2026
85
രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
National

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

January 17, 2026
49
ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി, മൃഗസംരക്ഷണ വകുപ്പിലാകും ജോലി; പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ
National

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി, മൃഗസംരക്ഷണ വകുപ്പിലാകും ജോലി; പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ

January 17, 2026
66
ജനനായകന് സുപ്രീംകോടതിയില്‍ തിരിച്ചടി; കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹര്‍ജി തള്ളി
National

ജനനായകന് സുപ്രീംകോടതിയില്‍ തിരിച്ചടി; കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹര്‍ജി തള്ളി

January 15, 2026
119
തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി കൊടുക്കണം- സുപ്രീം കോടതി
National

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി കൊടുക്കണം- സുപ്രീം കോടതി

January 13, 2026
439
Next Post
എംഎസ്‌സിക്ക് വീണ്ടും തിരിച്ചടി; കമ്പനി ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പല്‍ കൂടി തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

എംഎസ്‌സിക്ക് വീണ്ടും തിരിച്ചടി; കമ്പനി ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പല്‍ കൂടി തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

Recent News

ഹിപ്പി എന്ന നായ’കുട്ടികളുടെ കഥാ സമാഹാരം ചർച്ച ചെയ്തു

ഹിപ്പി എന്ന നായ’കുട്ടികളുടെ കഥാ സമാഹാരം ചർച്ച ചെയ്തു

January 26, 2026
17
വളയംകുളം ഇസ്ലാഹി അസോസിയേഷന്റെ കീഴിൽ ഓർഫൻ കെയർ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഇസ്ലാഹി അസോസിയേഷന്റെ കീഴിൽ ഓർഫൻ കെയർ സംഗമം സംഘടിപ്പിച്ചു

January 26, 2026
25
അനധികൃത മണ്ണെടുപ്പ് ‘നടപടി ശക്തമാക്കി ചങ്ങരംകുളം പോലീസ്

അനധികൃത മണ്ണെടുപ്പ് ‘നടപടി ശക്തമാക്കി ചങ്ങരംകുളം പോലീസ്

January 26, 2026
408
‘പാര്‍ട്ടിയെ വഞ്ചിച്ചതോടെ വി കുഞ്ഞികൃഷ്ണന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ അല്ലാതായി’; കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഐഎം

‘പാര്‍ട്ടിയെ വഞ്ചിച്ചതോടെ വി കുഞ്ഞികൃഷ്ണന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ അല്ലാതായി’; കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഐഎം

January 26, 2026
50
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025