കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ മക്കളുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിൽസയിലായിരുന്ന കുട്ടി മരിച്ചു.
ധനേഷ്-ധനജ ദമ്പതികളുടെ മകൻ ആറു വയസ്സുകാരനായ ധ്യാൻ കൃഷ്‌ണയാണ് മരിച്ചത്. ജൂലായ്-25 നാണ് കുട്ടികളുമായി ധനജ രണ്ട് മക്കളുമായി കിണറിലേക്ക് ചാടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് അമ്മയെയും കുട്ടികളെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.ഭർതൃ വീട്ടിലെ പീഠനത്തെ തുടർന്നാണ് ആത്മഹത്യ ശ്രമം എന്ന പരാതിയെ തുടർന്ന് ധനജയുടെ ഭർതൃമാതാവ് ശ്യാമളയുടെ പേരിൽ പരിയാരം പോലീസ് കേസെടുത്തിരുന്നു.