ഉത്സവകാലത്ത് 20 ശതമാനം നിരക്കിളവുമായി റെയില്‍വേ. ഉത്തരേന്ത്യയിലെ ഉത്സവ സീസണായ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് നിരക്കിളവ്. ഇതിൻ്റെ മാനദണ്ഡങ്ങൾ, സമയക്രമം തുടങ്ങിയവയൊക്കെ വിശദമായി അറിയാം.
മാനദണ്ഡങ്ങൾ
ടിക്കറ്റും മടക്കടിക്കറ്റും ഒരേ ട്രെയിനിന് തന്നെയായിരിക്കണം
യാത്ര പുറപ്പെടുകയും ഇറങ്ങുകയും ചെയ്യുന്ന സ്റ്റേഷനുകളില്‍ മാറ്റമുണ്ടാകരുത്
ഈ ടിക്കറ്റില്‍ പിന്നീട് മാറ്റങ്ങള്‍ അനുവദിക്കില്ല
ഇളവ് ലഭിക്കുക മടക്ക ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന്റെ 20 ശതമാനം
ഈ ടിക്കറ്റുകൾ കൗണ്ടറില്‍ നിന്നോ ഓണ്‍ലൈന്‍ ആയോ ബുക്ക് ചെയ്യാം.സമയം
ഒക്ടോബര്‍ 13-നും 26-നുമിടയില്‍ യാത്ര പോകുന്നവര്‍ നവംബര്‍ 17-നും ഡിസംബര്‍ ഒന്നിനുമിടയില്‍ അതേ ട്രെയിനില്‍ തിരിച്ചുവരണം
ടിക്കറ്റ് ഓഗസ്റ്റ് 14 മുതല്‍ റിസര്‍വ് ചെയ്യാം
നവംബര്‍ 17-ന് തുടങ്ങുന്ന മടക്കയാത്രയുടെ ടിക്കറ്റ്, അതിൻ്റെ റിസര്‍വേഷന്‍ തുടങ്ങുന്ന സമയം മുതൽ ബുക്ക് ചെയ്യാം
അതേസമയം, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിരക്കിളവ് പുനഃസ്ഥാപിക്കുന്നത് പരിഗണനയിലില്ലെന്ന് റെയിൽവേ അറിയിച്ചു. കൊവിഡ് കാലത്താണ് ഇത് എടുത്തുകളഞ്ഞത്. നിരക്കിളവ് പുനഃസ്ഥാപിക്കണമെന്ന് റെയില്‍വേ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.