നമ്മുടെയെല്ലാം ജീവിതത്തിന്റെ ഒരു പ്രധാന ഘടകമായി മാറിയ ചാറ്റ് ജിപിടിയുടെ അഞ്ചാം പതിപ്പ് പുറത്തെത്തി. ഏറ്റവും പുതിയ വെർഷൻ ഓപ്പൺ എഐയാണ് പുറത്തുവിട്ടത്. ഇതിനകം തന്നെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്ന അപ്‌ഡേറ്റുകളാണ് പുത്തൻ ചാറ്റ് ജിപിടിയിലുള്ളത്. ഏറ്റവും ശക്തമായ ഭാഷ മോഡലാണെന്ന പ്രചരണവുമായെത്തിയ ഈ വെർഷൻ വേഗതയുള്ളതും കുറച്ചുകൂടി സ്മാർട്ടായതും യൂസർ ഫ്രണ്ട്‌ലിയുമാണ്.പുതുക്കിയ വെർഷനൊപ്പം ഒരുപാട് പുതിയ ഫീച്ചറുകളും ഈ വെർഷനിലുണ്ട്. സെർച്ച് ചെയ്താൽ വേഗത്തിലും കൂടുതൽ കൃത്യതോടെയുമുള്ള മറുപടികളായിരിക്കും ഇനി ലഭിക്കുക. ഫോട്ടോകൾക്ക് വ്യാഖ്യാനങ്ങൾ നൽകാനും വോയിസ് സംഭാഷണങ്ങൾ, ഇമോഷണൽ ഇന്റലിജൻസുമായുള്ള മറുപടികൾ എന്നിവയെല്ലാം ഇതിലുണ്ട്.ആളുകളുമായി നടത്തിയ സംഭാഷണങ്ങൾ സേവ് ചെയ്ത് അത് പിന്നീടും ഓർത്ത് വെക്കാൻ ചാറ്റ് ജിപിടി പുതിയ വെർഷനിൽ സാധിക്കും . ദീർഘകാല സംഭാഷണങ്ങൾ കുറച്ചൂടി വ്യക്തിപരമാകാൻ ഇത് സാധിക്കും.മൊബൈൽ ഫോണിലോ വെബ്ബിലോ പുതിയ വെർഷൻ ഉപയോഗിക്കാവുന്നതാണ്. എന്നാൽ നൂതന ടൂൾസുകളായ ഫയൽ അപ്ലോഡിങ്, ഇമേജ് ജെനറേഷൻ, കോഡ് അനലൈസിസ് എന്നിവക്കെല്ലാം ചാറ്റ് ജിപിടി പ്ലസ് പ്ലാൻ എടുക്കേണ്ടി വരും.ഫ്രീ, പ്ലസ്, പ്രോ, ടീം, എന്റെർപ്രൈസ് എന്നിങ്ങെ അഞ്ച് പ്ലാനിലാണ് ചാറ്റ് ജിപിടി ഉപയോഗിക്കാൻ സാധിക്കുക. ബേസിക്കായുള്ള എല്ലാ കാര്യങ്ങളും ഫ്രേീ പ്ലാനിൽ ലഭിക്കും. വെബ് സെർച്ച്, വോയിസ് മോഡ്, ലിമിറ്റഡ് ഫയൽ അപ്ലോഡിങ് എന്നിവയാണ് ഇതിൽ ലഭിക്കുക.ദി പ്ലസ് പ്ലാൻ- അഡ്വാൻസ്ഡ് വോയിസ് നോട്‌സ്, കൂടിയ ലിമിറ്റ്, ലിമിറ്റിഡ് വീഡിയ ജെനറേഷൻ എന്നിവ ഈ പ്ലാനിൽ ലഭ്യമാകും. 20 ഡോളറാണ് ഈ പ്ലാനിൽ ലഭിക്കുക.ദി പ്രോ പ്ലാൻ- മാസം 200 ഡോളർ നൽകിയാൽ ലഭിക്കുന്ന പ്ലാനാണ്, ദി പ്രോ പ്ലാൻ. ജിപിടി 5ൽ അൺലിമിറ്റ്ഡ് ആക്‌സസ് ലഭിക്കുന്നതിനോടൊപ്പം മെച്ചപ്പെടുത്തിയ കമ്പ്യൂട്ട് പവർ, നൂതനമായ വോയിസ് ആൻഡ് വീഡിയോ കാര്യക്ഷമത, എക്‌സ്‌ടെന്റഡ് ഏജന്റ് ആക്‌സസ്, ഫീച്ചർ പ്രിവ്യൂസ് എന്നിവയെല്ലാം ഈ പ്ലാനിൽ ലഭിക്കും. സാധാരണയായി ഉപയോഗിക്കുന്നവർ മുതൽ പ്രൊഫഷണൽസിനും ടോപ് ടയർ എഐ ടൂൾ ആവശ്യമുള്ളവർക്കുമെല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്.ദി ടീം പ്ലാൻ- ഒരാൾക്ക് മാസം 25 ഡോളറെന്ന നിലയിലും 30 ഡോളറെന്ന നിലക്കും ഈ ടീം പ്ലാൻ ലഭ്യമാകും. എൻടെർപ്രൈസ് പ്ലാൻ നൂതനമായ ആവശ്യങ്ങളുള്ള കമ്പനികൾക്കുള്ളതാണ്. ളപയോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഇതിന്റെ വില കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്നതാണ്. ആവശ്യക്കാർ ഓപ്പൺ എഐയുടെ സെയിൽസ് ഡിപാർട്‌മെന്റിനെ ബന്ധപ്പെടണം.