പാലക്കാട് ജനവാസ മേഖലയില്‍ തമ്പടിച്ച പി ടി ഫൈവ് കാട്ടാനയെ ചികിത്സ നല്‍കി വനത്തിനുള്ളിലേക്ക് തുരത്തി. പ്രാഥമിക ചികിത്സ ആണ് നല്‍കിയത് എന്ന് ഡോക്ടര്‍ അരുണ്‍ സക്കറിയ അറിയിച്ചു. ഒരു കണ്ണിന് പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. റേഡിയോ കോളര്‍ ധരിപ്പിച്ചാണ് കാട്ടിലേക്ക് മടക്കി അയച്ചത്. 20 ദിവസം നിരീക്ഷണം തുടരും.ഇന്ന് രാവിലെ എട്ട് മണിയോടെ തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അവസാനിച്ചത്. 12 മണിയോടെ ആനയെ പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ആനയുടെ രണ്ട് കണ്ണിനും മരുന്ന് വച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ വനം വകുപ്പ് പുറത്തുവിട്ടു. ആഴത്തിലുള്ള പരുക്കുകളോ മറ്റ് മുറിവുകളോ ശരീരത്തില്‍ ഇല്ല എന്നാണ് വിവരം.